ഗോപാൽഗഞ്ച്: ബിഹാറില്‍ പെണ്‍കുട്ടികളെ കുളത്തിലെറിഞ്ഞ് കൊന്ന് അമ്മ. ഗോപാൽഗഞ്ച് പ്രദേശത്തെ കറ്റേയ പൊലീസ് സ്റ്റേഷന് കീഴിലുള്ള കൗല്‍ഹരി ഗ്രാമത്തിലാണ് സംഭവം. നാലു കുട്ടികളെയാണ് മാതാവ് ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞത്. അതില്‍ ഒരു കുട്ടി രക്ഷപ്പെടുകയായിരുന്നു.
ജീവന്‍ തിരികെ ലഭിച്ച കുട്ടി ഉത്തർപ്രദേശിലെ പദ്രൗന സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുളത്തിന്‍റെ കരയിലുള്ള പുല്ലില്‍ പിടിച്ചിരുന്ന് നാല് വയസുകാരി കരയുന്നത് വഴിയാത്രക്കാരന്‍ കണ്ടു. തുടര്‍ന്നാണ് അഫ്രിൻ എന്ന കുഞ്ഞ് രക്ഷപ്പെട്ടത്. രണ്ടു വയസുള്ള ത്വയ്ബ, മൂന്നു വയസുള്ള മുസൈബ, എട്ടു വയസുള്ള ഗുലാബ്‌സർ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.