കേരളം

kerala

ETV Bharat / bharat

ആളുകള്‍ക്കിടയിൽ ഉത്കണ്‌ഠ, വിഷാദം, ആത്മഹത്യ പ്രവണത എന്നിവ വർധിക്കുന്നു; സർവേ പഠനം - ആത്മഹത്യ പ്രവണത

2022-ൽ കൊലപാതകങ്ങളേക്കാളും കൊറോണ വൈറസിനേക്കാളും കൂടുതൽ ആളുകൾ ഇന്ത്യയിൽ ആത്മഹത്യ ചെയ്‌തിട്ടുണ്ട് എന്ന് സൗജന്യ മാനസികാരോഗ്യ കൗൺസിലിംഗ് നൽകുന്ന സൈറസ് പ്രിയ വാന്ദ്രേവാല ഫൗണ്ടേഷന്‍.

most youth seeks help for depression  depression  youth  ഉത്കണ്‌ഠ  സർവേ പഠനം  ആത്മഹത്യാ പ്രവണത  സൈറസ് പ്രിയ വാന്ദ്രേവാല ഫൗണ്ടേഷന്‍
most youth seeks help for depression

By

Published : Mar 3, 2023, 3:09 PM IST

ന്യൂഡൽഹി: കഴിഞ്ഞ 18 മാസത്തിനിടെ മാനസികാരോഗ്യ ഹെൽപ്പ്‌ലൈനിൽ എത്തിയവരിൽ മൂന്നിലൊന്ന് ആളുകളും ഉത്കണ്‌ഠ, വിഷാദം, ആത്മഹത്യ പ്രവണത എന്നിവയുള്ളവരെന്ന് സർവേ റിപ്പോർട്ട്. സൗജന്യ മാനസികാരോഗ്യ കൗൺസിലിംഗ് നൽകുന്ന സൈറസ് ആൻഡ് പ്രിയ വാന്ദ്രേവാല ഫൗണ്ടേഷന്‍റെ അഭിപ്രായത്തിൽ 2022 നവംബർ മുതൽ 2023 ജനുവരി വരെ ഇത്തരം ആളുകളുടെ എണ്ണം 40 ശതമാനത്തോളം എത്തിയിട്ടുണ്ട്. 2021 ഓഗസ്‌റ്റ് മുതൽ 2023 ജനുവരി വരെ 61,258 ആളുകളുമായി 1,14,396 ഫോൺ സംഭാഷണവും, 1.7 ദശലക്ഷത്തിലധികം സന്ദേശങ്ങളും ഫൗണ്ടേഷൻ വഴി നടന്നിട്ടുണ്ട്. 'ഞങ്ങളെ സമീപിച്ചവരിൽ മൂന്നിലൊന്ന് ആളുകളും തങ്ങൾ മാനസികരോഗം, ഉത്കണ്‌ഠ, വിഷാദം, ആത്മഹത്യ ചിന്തകൾ എന്നിവയുമായി മല്ലിടുന്നുവെന്ന് ഞങ്ങളോട് പറഞ്ഞു. 2022-ൽ കൊലപാതകങ്ങളേക്കാളും കൊറോണ വൈറസിനേക്കാളും കൂടുതൽ ആളുകൾ ഇന്ത്യയിൽ ആത്മഹത്യ ചെയ്‌തിട്ടുണ്ട്', ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.

'ഇന്ന് രാജ്യത്തെ എല്ലാ മെഡിക്കൽ വിദ്യാർഥികളും ഒരു സൈക്യാട്രിസ്റ്റായി മാറിയാലും, മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കാൻ മതിയായ ആളുകളില്ല. ഞങ്ങളുടെ സൗജന്യ ഹെൽപ്പ്‌ലൈനിനെക്കുറിച്ച് ആളുകൾ അറിയുന്നുണ്ട്. ഇനിയും ഇതിന്‍റെ വിവരങ്ങൾ എത്താത്ത സ്ഥലങ്ങളിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ വരുന്ന നാളുകളിൽ കാണിക്കും', പ്രിയ ഹിരന്ദ്രാനി തന്‍റെ പ്രസ്‌താവനയിൽ പറഞ്ഞു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് ഫൗണ്ടേഷനിൽ കൺസൾട്ട് ചെയ്യുന്നത്.

കൺസൾട്ട് ചെയ്യുന്നവരിൽ 81 ശതമാനം ആളുകളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കായി കൗൺസിലിംഗ് തേടുന്നുണ്ടെന്ന് ഫൗണ്ടേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര (17.3 %), ഉത്തർപ്രദേശ് (9.5 %), കർണാടക (8.3 %), ഡൽഹി (8 %), തമിഴ്‌നാട് (6.2 %), ഗുജറാത്ത് (5.8 %), പശ്ചിമ ബംഗാൾ (5.4 %), കേരളം (5.3 %), തെലങ്കാന (4 %), മധ്യപ്രദേശ് (3.8 %), രാജസ്ഥാൻ (3.6 %), ഹരിയാന (3.6 %) എന്നിങ്ങനെയാണ് കണക്കുകൾ.

ചെറുപ്പക്കാർക്കിടയിൽ വാട്‌സ്ആപ്പ് മുഖേന കൗൺസിലിംഗ് സേവനം ഉപയോഗിക്കുന്നതായി ഡാറ്റ കാണിക്കുമ്പോൾ, 35 വയസിനു മുകളിലുള്ളവർ ടെലിഫോൺ സംഭാഷണത്തിലൂടെ ചികിത്സ സ്വീകരിക്കാനാണ് താത്‌പര്യപ്പെടുന്നത്. ഫൗണ്ടേഷനിൽ കൺസൾട്ട് ചെയ്യുന്നവരുടെ കണക്കുകൾ അനുസരിച്ച് വർഷത്തിൽ 365 ദിവസവും സേവനം ലഭ്യമാക്കേണ്ടതുണ്ട്. മൂന്ന് മാസത്തെ ഡാറ്റ സൂചിപ്പിക്കുന്നത് കൂടുതൽ യുവാക്കൾ അവരുടെ മാനസികാരോഗ്യത്തിന് സഹായം ലഭിക്കുന്നതിന് വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ്. 18 വയസിന് താഴെയുള്ളവരിൽ 65 ശതമാനവും 18-35 വയസ് പ്രായമുള്ളവരിൽ 50 ശതമാനവും 35-60 വയസ് പ്രായമുള്ളവരിൽ 28.3 ശതമാനവും 60 വയസിനു മുകളിലുള്ളവരിൽ എട്ട് ശതമാനവും വാട്‌സ്ആപ്പ് കൗൺസിലിംഗ് സേവനങ്ങൾക്കായി ഉപയോഗിക്കുന്നു.

കുടുംബത്തിന്‍റെയോ സമപ്രായക്കാരുടെയോ അറിവില്ലാതെ തങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾ, പെൺകുട്ടികൾ, യുവാക്കൾ എന്നിവർ സ്വകാര്യതയും രഹസ്യസ്വഭാവവും പ്രദാനം ചെയ്യുന്ന ഈ ഇത്തരം ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പിന്തുണ തേടാനുള്ള മാധ്യമമായാണ് വാട്‌സ്‌ആപ്പിനെ കാണുന്നത്. ഏകദേശം 53 ശതമാനം സ്ത്രീകളും വാട്‌സ്ആപ്പ് ചാറ്റ് ഉപയോഗിച്ച് ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാൻ താത്‌പര്യപ്പെടുമ്പോൾ 42 ശതമാനം പുരുഷന്മാരാണ് ഓൺലൈൻ സേവനം ഉപയോഗിക്കുന്നത്.

ABOUT THE AUTHOR

...view details