ബെംഗളൂരു :കന്തീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച നടന്‍ പുനീത് രാജ്‌കുമാറിന്‍റെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മന്ത്രി മുരുഗേഷ് നിരാനി ഉൾപ്പടെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആയിരങ്ങളാണ് പ്രിയനടനെ അവസാനമായി ഒരുനോക്ക് കാണാനെത്തുന്നത്.
പുനീതിന് യാത്രാമൊഴി ; കന്തീരവയില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍ - പുനീത് രാജ്‌കുമാർ മരണം
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മന്ത്രി മുരുഗേഷ് നിരാനി ഉൾപ്പടെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിച്ചത്
പുനീത് രാജ്‌കുമാറിന്‍റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു
ALSO READ: പ്രിയ താരത്തിന്‍റെ വിയോഗവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയത് ആയിരങ്ങള്‍
അതേസമയം താരത്തിന്‍റെ വിയോഗത്തിൽ സംസ്ഥാനമൊട്ടാകെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ബെംഗളൂരുവില്‍ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധിച്ചു. കൂടാതെ യാതൊരു തരത്തിലുമുള്ള അനിഷ്‌ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ ശക്തമായ പൊലീസ് പട്രോളിങും നടത്തുന്നുണ്ട്.