മധ്യപ്രദേശിലെ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 24 ആയി - മധ്യപ്രദേശ്
മൊറേന ജില്ലയിൽ തിങ്കളാഴച രാത്രിയിലാണ് സംഭവം.
മധ്യപ്രദേശിലെ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 24 ആയി
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 24 പേർ മരിച്ചു. മൊറേന ജില്ലയിൽ തിങ്കളാഴച രാത്രിയിലാണ് സംഭവം. മദ്യം കഴിച്ച് ശാരീരിക ബുദ്ധിമുട്ട് പ്രകടപ്പിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതമായി മദ്യം ഉള്ളിൽ ചെന്നതാണോ അല്ലെങ്കിൽ മദ്യത്തിൽ വിഷം കലർന്നതാണോ മരണകാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മദ്യത്തിൽ അനുവദനീമായതിൽ കൂടുതൽ മെഥനോൾ കലർന്നതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.