ന്യൂഡൽഹി: രാജ്യത്ത് നാല് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ. 24 മണിക്കൂറിൽ 4,01,993 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,91,64,969 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 2,11,853 കടന്നു. നിലവിൽ 32,68,710 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
നാല് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതർ - 4 lkah patients
24 മണിക്കൂറിൽ രാജ്യത്ത് 3523 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.
നാല് ലക്ഷം കടന്ന് ഇന്ത്യയിൽ കൊവിഡ് ബാധിതർ
24 മണിക്കൂറിൽ 2,99,988 പേർ കൂടി കൊവിഡ് മുക്തരായതോടെ രാജ്യത്തെ കൊവിഡ് മുക്തർ 1,56,84,406 പിന്നിട്ടു. ഏപ്രിൽ 30 വരെ 28,83,37,385 സാമ്പിളുകളാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ദിവസം മാത്രം 19,45,299 കൊവിഡ് പരിശോധന നടത്തി. ഇതുവരെ 15,49,89,635 പേരാണ് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചത്.
Last Updated : May 1, 2021, 11:20 AM IST