കേരളം

kerala

ETV Bharat / bharat

30 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം - പുതിയ വാക്സിൻ നയം

രാജ്യത്ത് ജൂൺ 21 മുതലാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം പ്രാബല്യത്തിൽ വന്നത്.

30 crore vaccine  vaccination news  india covid vaccine news  india vaccination drive  central health ministry  30 കോടി വാക്‌സിൻ ഡോസുകള്‍  വാക്സിനേഷൻ  വാക്സിൻ വാർത്തകൾ  കേന്ദ്ര ആരോഗ്യമന്ത്രാലയം  പുതിയ വാക്സിൻ നയം  കൊവിഡ് വാർത്തകൾ
30 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം

By

Published : Jun 24, 2021, 12:40 PM IST

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 30 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

30,33,27,440 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം പഴാക്കിയതുൾപ്പെടെ ഇതുവരെ 28,43,40,936 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു.

രാജ്യത്ത് ജൂൺ 21 മുതലാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം പ്രാബല്യത്തിൽ വന്നത്. 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകാൻ ആരംഭിച്ചു. പുതിയ വാക്സിൻ നയ പ്രകാരം 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം.

1.89 കോടിയിലധികം വാക്സിൻ ഡോസുകളും ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

Also Read: രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി ഉയർന്നു. വൈറസ് ബാധിച്ച് 1,321 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,91,981 ആയി. നിലവിൽ 6,27,057 പേർക്കാണ് രോഗബാധയുള്ളത്.

ABOUT THE AUTHOR

...view details