മംഗലാപുരത്ത് മലയാളി വിദ്യാർഥികൾക്ക് കൊവിഡ്; ജനിതക മാറ്റം വന്ന വൈറസെന്ന് സംശയം - ജനിതക മാറ്റം വന്ന വൈറസ്
ജനിതക മാറ്റം വന്ന വൈറസാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി വിദ്യാർഥികളുടെ സാമ്പിളുകൾ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്
മംഗലാപുരത്ത് 200 മലയാളി വിദ്യാർഥികൾക്ക് കൊവിഡ്; ജനിതക മാറ്റം വന്ന വൈറസ് എന്ന് സംശയം
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്ത് 200 ലധികം മലയാളി വിദ്യാർഥികൾക്ക് കൊവിഡ്. ജനിതക മാറ്റം വന്ന കൊവിഡാണെന്ന് സംശയിക്കുന്നു. ജനിതക മാറ്റം വന്ന വൈറസാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി വിദ്യാർഥികളുടെ സാമ്പിളുകൾ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്തിടെ ഇംഗ്ലണ്ടിൽ നിന്നെത്തിയ ഇന്ത്യക്കാരിൽ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പിളുകൾ നിംഹാൻസ് ആശുപത്രിയിലേക്ക് അയച്ചത്.