ആനന്ദ് (ഗുജറാത്ത്): തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി. ആനന്ദ് ജില്ലയിലെ ഖണ്ടാലി ഗ്രാമത്തിൽ നിന്നുള്ള 1500 ൽ അധികം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയുടെ മേഖലയിലെ മുതിര്‍ന്ന് നേതാക്കളായ ഭരത് സോളങ്കിയും ഖണ്ടാലി ഗ്രാമപഞ്ചായത്തിലെ സർപഞ്ചും ആനന്ദ് ജില്ലാ പഞ്ചായത്തിന്‍റെ നിർമാണ സമിതി ചെയർമാൻ രാജേന്ദ്രസിങ് ഗോഹിലും പാര്‍ട്ടി വിട്ടവരുടെ കൂട്ടത്തിലുണ്ട്.
ഗുജറാത്തില്‍ 1500 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു
ആനന്ദ് ജില്ലയിലെ ഖണ്ടാലി ഗ്രാമത്തിൽ നിന്നുള്ളവരാണ് പാര്‍ട്ടി മാറിയത്.
"കോൺഗ്രസ് തൊഴിലാളികളെ അവഗണിച്ചു, അതാണ് ഞങ്ങളെ പാർട്ടി മാറ്റത്തിലേക്ക് നയിച്ചതെന്ന് ഭരത് സോളങ്കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയുടെ വികസന മുദ്രാവാക്യം പൂര്‍ണമായും അവര്‍ പ്രവര്‍ത്തിച്ച് കാണിച്ചിട്ടുണ്ട്. പാര്‍ട്ടി ഞങ്ങളെ പലപ്പോഴും അവഗണിച്ചു. അടുത്തിടെ അമുൽ ഡയറി ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നടത്തിയ അനീതിയും ഈ തീരുമാനം എടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചുവെന്നും ഭരത് സോളങ്കി കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക നേതാക്കളോടുള്ള അതൃപ്തിയാണ് പലരും പാര്‍ട്ടി വിടാൻ കാരണമായതെന്നാണ് വിലയിരുത്തല്‍. പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറിയതോടെ ചരോത്താര്‍ മേഖലയില്‍ കോണ്‍ഗ്രസിന്‍റെ ശക്തി കാര്യമായി തന്നെ ക്ഷയിക്കും. ദിനംപ്രതി ദുർബലമാകുന്നതോടെ വരാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തല്‍.