മുംബൈ:മുംബൈയിലെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കാനൊരുങ്ങി അധികൃതർ. കൊവിഡ് വ്യാപനം അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. 9,108 പുതിയ കൊവിഡ് കേസുകളാണ് ശനിയാഴ്‌ച നഗരത്തിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കൊവിഡ് സുരക്ഷാ കേന്ദ്രങ്ങളിലും, കൊവിഡ് ആശുപത്രികളിലും 3,000 പുതിയ കിടക്കകൾ നൽകിയിട്ടുണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
മുംബൈയിൽ കൊവിഡ് രോഗികൾക്കായി കൂടുതൽ കിടക്കകൾ ലഭ്യമാക്കും - mumbai covid
കൊവിഡ് സുരക്ഷാ കേന്ദ്രങ്ങളിലും, കൊവിഡ് ആശുപത്രികളിലും 3,000 പുതിയ കിടക്കകൾ നൽകിയിട്ടുണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
മുംബൈയിൽ കൊവിഡ് രോഗികൾക്കായി കൂടുതൽ കിടക്കകൾ ലഭ്യമാക്കും
4,160 കിടക്കകൾ ഇപ്പോഴും ഉപയോഗശൂന്യമാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാലും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടാതിരിക്കുന്നത് അപകടമാണെന്നും എല്ലാവരും ഉടൻതന്നെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും സിവിക് കമ്മിഷണർ ഐ.എസ് ചാഹൽ പറഞ്ഞു. രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ കിടക്കകൾ ലഭ്യമായ ഇടങ്ങളിൽ ചികിത്സ തേടണം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ലഭ്യമാണ്. രോഗലക്ഷണങ്ങളില്ലാത്ത 4,600 കൊവിഡ് രോഗികൾക്കായി 30 കൊവിഡ് സുരക്ഷാ കേന്ദ്രങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.