മോർബി:ഗുജറാത്തിലെ മോർബി മേഖലയിൽ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 140 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.
177 പേരെയാണ് രക്ഷപ്പെടുത്താനായത്. കരസേന, നാവികസേന, വ്യോമസേന, എൻഡിആർഎഫ്, അഗ്നിശമന സേന എന്നിവർ സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. 150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒരു നൂറ്റാണ്ടിലേറെ തൂക്കുപാലം സന്ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്‌ടോബർ 26നാണ് മോർബിയിലെ തൂക്കുപാലം തുറന്നുകൊടുത്തത്.
രക്ഷാപ്രവർത്തനം ഊർജിതം: രാജ്കോട്ട്, ജാംനഗർ, ദിയു, സുരേന്ദ്രനഗർ എന്നിവിടങ്ങളിൽ നിന്ന് നൂതന ഉപകരണങ്ങളുമായി എൻഡിആർഎഫും, നേവിയും, വ്യോമസേനയും കരസേനയും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്.