മംഗളൂരു :നഗരത്തിലെ ജ്വല്ലറിയിൽ ജോലി ചെയ്തുവരുന്ന വ്യത്യസ്‌ത മതക്കാരായ പെൺകുട്ടിക്കും യുവാവിനും ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മംഗലാപുരത്ത് വീണ്ടും സദാചാര പൊലീസിങ് ; ജ്വല്ലറി ജീവനക്കാരായ യുവാവിനും പെണ്‍കുട്ടിക്കും ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം - Bhajarangdhal
മംഗളൂരുവിലെ ജ്വല്ലറിയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്‌ത മതക്കാരായ പെൺകുട്ടിയെയും യുവാവിനെയും ബജ്‌റംഗദള്‍ പ്രവർത്തകര്‍ ആക്രമിച്ചു
മംഗളൂരുവിൽ വീണ്ടും സദാചാര പൊലീസിങ്
ഇരുവരെയും ജ്വല്ലറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കളും യുവാവിനെ കയ്യേറ്റം ചെയ്‌തതായി പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.