ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 15ന് ആൻഡമാൻ കടലിലേക്കും ബംഗാൾ ഉൾക്കടലിലേക്കും നീങ്ങുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലും കാലവർഷം നേരത്തെയെത്തുന്നത്. സാധാരണ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തിയിരുന്നത്.
സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും - കേരളം മണ്‍സൂണ്‍
തെക്കുപടിഞ്ഞാറൻ മൺസൂൺ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ് കേരളത്തിൽ കാലവർഷം നേരത്തെയെത്തുന്നത്
സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്തും
മണ്‍സൂണ്‍ എത്തുന്നതിന്‍റെ ഭാഗമായി അടുത്ത അഞ്ച് ദിവസങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 14 മുതൽ മെയ് 16 വരെ ദ്വീപിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിന്‍റെ വേഗത 40-50 വരെ എത്തും.
മെയ് 15, മെയ് 16 തിയതികളിൽ തെക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Last Updated : May 12, 2022, 7:27 PM IST