ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ കാല സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. സമ്മേളനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മന്ത്രിസഭ ഉപസമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭ തടസങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ സുഗമമായി പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ ഓം ബിർള, ചർച്ച, വാദം, സംവാദം എന്നിവയ്ക്കാണ് സഭയെന്നും അത് കൂടുതൽ ശക്തമാക്കാൻ ഭരണഘടനാപരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.