ന്യൂഡൽഹി: ജൂൺ മൂന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്‌ചയോടെ മൺസൂൺ ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ജമ്മുകശ്‌മീർ, ലഡാക്ക്, ഹരിയാന, ഛണ്ഡീഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിക്കും.
അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മൺസൂൺ ഡൽഹിയിലെത്താൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ 15, 16 തീയതികളിൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ ഉണ്ടാകും.
യമുനാനഗർ, കുരുക്ഷേത്ര, കൈതാൽ, കർണാൽ, പാനിപ്പത്ത്, ഗന്നൂർ, ഫത്തേഹാബാദ്, ബർവാല, നർവാന, അസന്ദ്, സഫിഡോൺ, ജിന്ദ്, ഗോഹാന, ഹിസാർ എന്നീ സ്ഥലങ്ങളിൽ ഞായറാഴ്‌ച പെയ്‌ത കനത്ത മഴയോടൊപ്പം കാറ്റും ഉണ്ടായിരുന്നു.