കേരളം

kerala

ETV Bharat / bharat

വീടിന്‍റെ വരാന്തയില്‍ കിടത്തിയിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങൻ, ടെറസിന്‍റെ മുകളില്‍ നിന്ന് എറിഞ്ഞ് കൊന്നു - monkey menace in UP

വലിയ കുരുങ്ങ് ശല്യം നേരിടുന്ന യുപിയിലെ ബന്ദ ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്

Monkey throw infant to death in UP  നവജാത ശിശു കൊല്ലപ്പെട്ടു  കുരുങ്ങ് ശല്യം നേരിടുന്ന യുപിയിലെ ബന്ദ ജില്ല  കുരങ്ങ് ശല്യം  കുരങ്ങ് ശല്യത്തില്‍ കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞു  monkey menace in UP  കുരങ്ങ് കുഞ്ഞിനെ എറിഞ്ഞത്
കുരങ്ങ് ശല്യം

By

Published : Jan 5, 2023, 12:37 PM IST

ബന്ദ(യുപി):കുരങ്ങ് ശല്യത്തില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞു. യുപിയിലെ ബന്ദ ജില്ലയിലെ ചാപ്പര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. വീടിന്‍റെ വരാന്തയില്‍ കിടത്തിയിരിക്കുകയായിരുന്ന കുഞ്ഞിനെ കൂട്ടമായി എത്തിയ കുരങ്ങന്‍മാരില്‍ ഒരെണ്ണം എടുത്തുകൊണ്ട് വീടിന്‍റെ ടെറസില്‍ കയറിപോകുകയായിരുന്നു.

ഇത് കണ്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ കുട്ടിയെ ടെറസിന്‍റെ മുകളില്‍ നിന്ന് കുരങ്ങൻ എറിഞ്ഞു. തലയ്‌ക്ക് ഗുരുതുരമായ പരിക്ക് പറ്റിയ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ദ ജില്ലയിലെ പല ഗ്രാമങ്ങളും വലിയ രീതിയിലുള്ള കുരങ്ങ് ശല്യം നേരിടുകയാണ്. കുരുങ്ങുകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ABOUT THE AUTHOR

...view details