അമരാവതി: ആന്ധ്രാപ്രദേശിൽ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ പാഴാക്കുന്നത് തടയാനായി മോണിറ്ററിംഗ് കമ്മറ്റികൾ രൂപീകരിക്കുമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ അല്ല കാളി കൃഷ്ണ ശ്രീനിവാസ്. സംസ്ഥാനത്ത് 30 ശതമാനം മെഡിക്കൽ ഓക്സിജനും ആശുപത്രികളിൽ പാഴാക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് തടയാനാണ് പ്രത്യേക കമ്മറ്റിയെ നിയമിക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമനമായത്.
ആന്ധ്രയിൽ ഓക്സിജൻ വിതരണം നിരീക്ഷിക്കുന്നതിനായി പ്രത്യേക കമ്മറ്റികൾ
സംസ്ഥാനത്ത് 30 ശതമാനം മെഡിക്കൽ ഓക്സിജനും ആശുപത്രികളിൽ പാഴാക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകൾ
ആന്ധ്രയിൽ ഓക്സിജൻ വിതരണം നിരീക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റികൾ
Also read: ആന്ധ്രയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
ഓക്സിജൻ വിതരണവും അതിന്‍റെ ഉപയോഗവും നിരീക്ഷിക്കണമെന്നും ഓക്സിജൻ പാഴായി പോകുന്നത് കുറയ്ക്കണമെന്ന് ആശുപത്രികളോട് നിർദേശിച്ചതായും കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. അതോടൊപ്പം സംസ്ഥാനത്തെ റെംഡെസിവിർ കുത്തിവയ്പ്പുകൾ, ഓക്സിജൻ കിടക്കകൾ, വീടുകളിലെ നിരീക്ഷണം, ഡോക്ടർമാരുടെ നിയമനം, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.