ലഖ്‌നൗ: ഗുണ്ടാ തലവൻ അജിത് സിങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ശിവേന്ദ്ര സിങ് എന്ന അങ്കുർ. താനാണ് ഷൂട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് ശിവേന്ദ്ര സിങ് വെളിപ്പെടുത്തി.
അജിത് സിങിന്‍റെ കൊലപാതകം; കൂടുതൽ വെളിപ്പെടുത്തലുമായി ശിവേന്ദ്ര സിങ് - ശിവേന്ദ്ര സിങ്
ജനുവരി ആറിനാണ് അജിത് സിങ് കൊല്ലപ്പെട്ടത്.
അസംഗഡ് ജയിലിൽ കഴിയുന്ന അഖണ്ഡ് സിങാണ് ഇതിനാവശ്യമായ പണം നൽകിയതെന്നും ഒരു വർഷത്തേക്ക് എല്ലാ ആഴ്‌ചയും 25000 രൂപ മുതൽ 30, 000 രൂപ വരെ നൽകിയെന്നും ശിവേന്ദ്ര സിങ് വ്യക്തമാക്കി. മുൻ എം.പി ധനഞ്ജയ് സിംഗിന്‍റെ നിർദേശ പ്രകാരമാണ് അഖണ്ഡ് സിങ് ഇത് ചെയ്തതെന്നും രണ്ട് ഷൂട്ടർമാരെ ലഖ്‌നൗവിൽ താമസിപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. അജിത് സിങിനെ വെടി വച്ച ശേഷം ഇയാൾ മുംബൈയിലേക്ക് ഒളിവിൽ പോയിരുന്നു.
അതേ സമയം കുറ്റവാളികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം മുംബൈയിലെ ഒരു വ്യവസായിയുടേതാണെന്ന് പൊലീസ് പറഞ്ഞു. ജനുവരി ആറിനാണ് ലഖ്‌നൗവിലെ ഗോംതി നഗർ പ്രദേശത്ത് നടന്ന വെടിവയ്‌പിൽ കുപ്രസിദ്ധ കുറ്റവാളിയായ അജിത് സിങ് (39) കൊല്ലപ്പെട്ടത്.