ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് ബിനീഷ് പുറത്തിറങ്ങിയത്. സത്യം ജയിക്കുമെന്നും തന്നെക്കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചെന്നും ജയിൽമോചിതനായ ശേഷം ബിനീഷ് പ്രതികരിച്ചു.
ഇഡി ആവശ്യപ്പെട്ടത് പറയാൻ താൻ തയ്യാറായില്ല. കേരളത്തിലെത്തിയ ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും ബിനീഷ് പറഞ്ഞു. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതിനെ തുടർന്നാണ് ബിനീഷിന് ഇന്നലെ ജയിൽ മോചിതനാകാൻ കഴിയാതെ പോയത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെ കർശന ഉപാധികളോടെയാണ് ജാമ്യം.