ന്യൂഡല്‍ഹി :പ്രായപൂര്‍ത്തിയാവാത്ത വളര്‍ത്തുമകളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡല്‍ഹിയിലെ ദാര്‍ബിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയില്‍ മരണപ്പെട്ടു. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പേ ആള്‍ക്കൂട്ടം 40 വയസുള്ള യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്‍റെ അഞ്ച് വയസുള്ള മകളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇയാളുടെ രണ്ടാം ഭാര്യ പരാതി നല്‍കിയിരുന്നെന്നും പൊലീസ് അറിയിച്ചു.
വളര്‍ത്തുമകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു - ബലാല്‍സംഘകേസിലെ പ്രതി ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ മരിച്ചസംഭവം
ഡല്‍ഹിയിലെ ദാര്‍ബിയില്‍ ആയിരുന്നു യുവാവിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം നേരിട്ടത്
![വളര്‍ത്തുമകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു Molestation accused thrashed by public Molestation accused thrashed in Delhi rape accused dies in Delhi police custody ഡല്‍ഹിയില്‍ പീഡന ആരോപണം നേരിട്ട വ്യക്തിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവം ബലാല്‍സംഘകേസിലെ പ്രതി ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ മരിച്ചസംഭവം ആള്‍ക്കൂട്ട ആക്രമണം ഡല്‍ഹിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15420301-865-15420301-1653843893406.jpg)
ഇയാളെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം ഹരിനഗറിലെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ദാര്‍ബി പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാളെ തടവില്‍ വച്ചിരുന്നത്.
പ്രതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതി മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.