കേരളം

kerala

ETV Bharat / bharat

'പ്രശാന്ത് കിഷോറിന്‍റെ വരവിനെ എതിര്‍ക്കുന്നവര്‍ പരിഷ്‌കരണ വിരുദ്ധര്‍'; 'ജി -23' ക്കെതിരെ വീരപ്പ മൊയ്‌ലി

നിക്ഷിപ്‌ത താല്‍പ്പര്യക്കാരാണ് പ്രശാന്ത് കിഷോറിന്‍റെ വരവിനെ എതിര്‍ക്കുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി

By

Published : Sep 12, 2021, 7:43 PM IST

Congress leader M Veerappa Moily  G-23  Sonia Gandhi.  Prashant Kishor  Congress party  Prashant Kishor  പ്രശാന്ത് കിഷോര്‍  ജി -23 നേതാക്കള്‍  പ്രശാന്ത് കിഷോര്‍  എം. വീരപ്പ മൊയ്‌ലി  തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍  സോണിയ ഗാന്ധി  ജി -23
'എതിര്‍ക്കുന്നവര്‍ പരിഷ്‌ക്കരണ വിരുദ്ധര്‍'; പ്രശാന്ത് കിഷോറിന്‍റെ വരവിനെ തടയിട്ട ജി -23 നേതാക്കള്‍ക്കെതിരെ വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി :തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കത്തിന് എതിരുനില്‍ക്കുന്ന ജി -23 നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍നവുമായി മുതിർന്ന നേതാവ് എം. വീരപ്പ മൊയ്‌ലി. പ്രശാന്തിന്‍റെ പാര്‍ട്ടി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ പരിഷ്‌കരണ വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു.

സംഘടനയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയ ഗാന്ധിയ്‌ക്ക് കത്തെഴുതിയ 23 നേതാക്കളുടെ എതിര്‍പ്പാണ് പ്രശാന്ത് കിഷോറിനെ നേതൃത്വത്തില്‍ ഉള്‍പ്പെടുന്നതിലുള്ള പ്രധാന തടസമെന്നാണ് വിവരം. നിക്ഷിപ്‌ത താല്‍പര്യക്കാരാണ് പ്രശാന്തിന്‍റെ വരവിനെ എതിര്‍ക്കുന്നത്. ചില നേതാക്കൾ ജി -23 യെ ദുരുപയോഗം ചെയ്‌തെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

ALSO READ:ഗുജറാത്തില്‍ തിരക്കിട്ട ചർച്ചകൾ; മുഖ്യനാകാൻ ഇവർ...

പാർട്ടിയുടെ ഉള്ളിൽ നിന്നും പരിഷ്‌കരണത്തിന് വേണ്ടിയാണ് ജി-23 യില്‍ ഒപ്പുവച്ചത്. പാർട്ടിയെ പുനർനിർമിക്കാനാണ്, ആല്ലാതെ നശിപ്പിക്കാൻ വേണ്ടിയല്ല. എന്നാല്‍ ചില നേതാക്കൾ ജി - 23 യെ ദുരുപയോഗം ചെയ്‌തു.

പ്രശാന്ത് കിഷോറിനെ അതിവേഗം കോണ്‍ഗ്രസിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധി നീക്കം നടത്തിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ സമവായം ഉണ്ടാകാത്തത് വിലങ്ങുതടിയാവുകയായിരുന്നു.

ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ, പി.ജെ. കുര്യൻ, രേണുക ചൗധരി, വീരപ്പ മൊയ്‌ലി തുടങ്ങിയ 23 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍, രാഹുലിന്‍റേതിന് സമാനമായ നിലപാടാണ് വീരപ്പമൊയ്‌ലി ഇപ്പോള്‍ സ്വീകരിക്കുന്നത്.

ABOUT THE AUTHOR

...view details