കാത്തിരിപ്പിനൊടുവില്‍ 'എമ്പുരാന്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് (Empuraan first look poster). ഒരു യുദ്ധ പശ്ചാത്തലത്തില്‍ കയ്യില്‍ എകെ 47നുമായി പുറം തിരിഞ്ഞുനില്‍ക്കുന്ന മോഹന്‍ലാല്‍ ആണ് 'എമ്പുരാന്‍' ഫസ്‌റ്റ് ലുക്കില്‍. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്, മോഹന്‍ലാല്‍, പൃഥ്വിരാജ് (Prithviraj) അടക്കമുള്ളവര്‍ സിനിമയുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പ്രഖ്യാപനം മുതല്‍ തന്നെ, മോഹന്‍ലാല്‍ - പൃഥ്വിരാജ് (Mohanlal Prithviraj movie) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എല്‍2ഇ 'എമ്പുരാന്‍' (L2E Empuraan) വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിനിമയുടെ ചിത്രീകരണവും മാധ്യമശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് സിനിമയ്‌ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് സിനിമയ്‌ക്കായി ആസൂത്രണം ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ (Empuraan shooting).
Also Read:L2 Empuraan Launch: കാത്തിരിപ്പ് വെറുതെയായില്ല, ഡബിള്‍ സര്‍പ്രൈസുമായി എമ്പുരാന്‍; ക്യാന്‍വാസ് കളറാക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍സും
ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളാണ് 'എമ്പുരാന്' വേണ്ടി ഉള്ളതെന്നാണ് സൂചന. ഒക്‌ടോബര്‍ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലഡാക്കിലും ഡല്‍ഹിയിലുമായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിവരം പൃഥ്വിരാജ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആദ്യ ഷെഡ്യൂള്‍ സെറ്റില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ ചിത്രവും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു.
2022 ഓഗസ്‌റ്റില്‍ പ്രഖ്യാപിച്ച ചിത്രം 2024 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമായും മലയാളത്തിലൊരുങ്ങുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'എമ്പുരാന്‍'.
Also Read:L2 Empuraan First Schedule Ends: എമ്പുരാന്‍ ആദ്യ ഷെഡ്യൂളിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്; ലൊക്കേഷന്‍ ചിത്രവുമായി താരം
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാനെ നിര്‍മാതാക്കള്‍ വിഭാവനം ചെയ്‌തിരിക്കുന്നതെന്ന് മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഖുറേഷി അബ്രാം അഥവാ സ്‌റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും 'എമ്പുരാന്‍റെ' കഥ വികസിക്കുന്നത്. സായിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കും.
Also Read:Prithviraj Sukumaran Birthday: പൃഥ്വിരാജിന്‍റെ ഈ പിറന്നാള്‍ ലഡാക്കില്‍; ആശംസകളുമായി എമ്പുരാന്‍ ടീം, വീഡിയോ വൈറല്‍
2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍' സിനിമയുടെ രണ്ടാം ഭാഗമാണ് 'എല്‍ 2 എമ്പുരാന്‍'. 'എമ്പുരാനി'ലൂടെ മോഹന്‍ലാലും പൃഥ്വിരാജും ഇത് മൂന്നാം തവണയാണ് വീണ്ടും ഒന്നിക്കുന്നത്. 'ലൂസിഫറി'ന് ശേഷം 'ബ്രോ ഡാഡി'യില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. പൃഥ്വിരാജ് തന്നെയായിരുന്നു 'ബ്രോ ഡാഡി'യുടെ സംവിധാനവും. ഇപ്പോള്‍ 'എമ്പുരാനി'ലും ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് (Once again Mohanlal Prithviraj).