കേരളം

kerala

ETV Bharat / bharat

Mohanlal Prithviraj L2 Empuraan എമ്പുരാന് ഡൽഹിയിൽ തുടക്കം; ലഡാക്കും ആദ്യ ഷെഡ്യൂളില്‍ - എമ്പുരാന്‍

L2 Empuraan shooting starts at Delhi ലൂസിഫർ 2 ചിത്രീകരണത്തിന് ഡൽഹിയിൽ തുടക്കം കുറിച്ചു. ഡൽഹിയിലും ലഡാക്കിലുമായാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം.

Lucifer 2 shooting starts at Delhi  Mohanlal Prithviraj movie  L2 Empuraan  Mohanlal Prithviraj L2 Empuraan  L2 Empuraan Pooja pictures  L2 Empuraan first schedule  Lucifer  എമ്പുരാന് ഡൽഹിയിൽ തുടക്കം  എല്‍ 2 എമ്പുരാന്‍  എമ്പുരാന്‍  എമ്പുരാന്‍ ചിത്രീകരണം ആരംഭിച്ചു
Mohanlal Prithviraj L2 Empuraan

By ETV Bharat Kerala Team

Published : Oct 5, 2023, 5:10 PM IST

പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് (Mohanlal Prithviraj movie) കൂട്ടികെട്ടിലൊരുങ്ങുന്ന 'എമ്പുരാന്‍' (L2 Empuraan). മലയാളത്തിന്‍റെ ഏറ്റവും പ്രതീക്ഷ ചിത്രങ്ങളിൽ ഒന്നായ 'ലൂസിഫർ 2' (Lucifer 2) ചിത്രീകരണത്തിന് ഡൽഹിയിൽ തുടക്കം കുറിച്ചു (Lucifer 2 shooting starts at Delhi).

ഡല്‍ഹിയില്‍ ഒരു ദിവസത്തെ ചിത്രീകരണമാണ്

മോഹന്‍ലാല്‍ (Mohanlal), പൃഥ്വിരാജ് സുകുമാരന്‍ (Prithviraj Sukumaran), സുപ്രിയ മേനോന്‍ (Supriya Menon), തിരക്കഥാകൃത്ത് മുരളി ഗോപി (Murali Gopy), നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 'എല്‍ 2' പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് (L2 Empuraan Pooja pictures). പ്രമുഖ ട്രേഡ്‌ അനലിസ്‌റ്റ് ശ്രീധർപിള്ളയാണ് 'എല്‍ 2'വിന്‍റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read:L2 Empuraan Launch: കാത്തിരിപ്പ് വെറുതെയായില്ല, ഡബിള്‍ സര്‍പ്രൈസുമായി എമ്പുരാന്‍; ക്യാന്‍വാസ് കളറാക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍സും

ഡൽഹിയിലും ലഡാക്കിലുമായാണ് 'എമ്പുരാന്‍റെ' ആദ്യ ഷെഡ്യൂൾ ചിത്രീകരണം (L2 Empuraan first schedule). നിലവില്‍ ഡല്‍ഹിയില്‍ ഒരു ദിവസത്തെ ചിത്രീകരണമാണ് ഷെഡ്യൂൾ ചെയ്‌തിട്ടുള്ളത്. ബാക്കിയുള്ള ഭാഗങ്ങൾ 'ലഡാക്കി'ൽ പൂർത്തിയാക്കും. ശേഷം കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം (Empuraan will shoot on Kerala). കേരളത്തിൽ കൊച്ചിയാണ് 'എമ്പുരാന്‍റെ' പ്രധാന ലൊക്കേഷൻ.

ശേഷം കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം

'എൽ 2' ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സിനിമയുടെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ഡൽഹിയിൽ എത്തിയിരുന്നു. അതേസമയം ഡല്‍ഹിയിലെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ കേരളത്തിലേയ്‌ക്ക് മടങ്ങും. ജീത്തു ജോസഫ് ചിത്രം 'നേരി'ന്‍റെ ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കുന്നതിനായാണ് മോഹൻലാൽ കൊച്ചിയിൽ എത്തുക.

Also Read:Prithviraj On Empuraan Promo : 'അപ്‌ഡേറ്റുകള്‍ ഉടന്‍' ; എമ്പുരാന്‍ പ്രമോ ഷൂട്ട് വാര്‍ത്തയോട് പ്രതികരിച്ച് പൃഥ്വിരാജ്

'നേരി'ന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍, 'എല്‍ 2' ന്‍റെ ലഡാക്ക് ഷെഡ്യൂളിൽ ജോയിൻ ചെയ്യും (Mohanlal join Ladakh schedule after Neru). 'എമ്പുരാന്‍റെ' ലഡാക്കിലെ ചിത്രീകരണം പൂർത്തിയായാൽ പിന്നെ ഷെഡ്യൂൾ ബ്രേക്ക് ആണ്. 'എല്‍ 2' രണ്ടാംഘട്ട ചിത്രീകരണം 2024 ഫെബ്രുവരിയിൽ ആരംഭിക്കും (Empuraan second schedule).

ഡൽഹിയിലും ലഡാക്കിലുമായാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരണം

കൊവിഡ് സാഹചര്യങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം (Lucifer 2 shooting) വൈകിയിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. 'ലൂസിഫറി'ലെ സ്‌റ്റീഫന്‍ നെടുമ്പള്ളിയുടെ പൂർവ്വകാലം 'എല്‍ 2'വില്‍ കൃത്യമായി വരച്ചു കാട്ടുമെന്ന് സിനിമയുടെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു (Prithviraj about Mohanlal s character in L2).

എമ്പുരാന് ഡൽഹിയിൽ തുടക്കം

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ലൈക്കാ പ്രൊഡക്ഷൻസുമായി (Lyca Productions) സഹകരിച്ചാണ് 'എമ്പുരാന്‍റെ' നിര്‍മാണം. 'ലൂസിഫർ' (Lucifer) എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം രണ്ടാം ഭാഗമായി ഒരുങ്ങുന്ന 'എമ്പുരാന്‍റെ' നിര്‍മാണ പങ്കാളിയായി ലൈക്ക പ്രൊഡക്ഷന്‍സ് കൂടി എത്തുന്നതോടെ ചിത്രം ബ്രഹ്മാണ്ഡം ആകുകയാണ്.

Also Read:എമ്പുരാനായി പൃഥ്വിരാജിന്‍റെ ലൊക്കേഷന്‍ ഹണ്ടിങ്; യുകെയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് താരം

ABOUT THE AUTHOR

...view details