കേരളം

kerala

ആ വലിയ പ്രഖ്യാപനം എത്തി ; മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ റിലീസ് അപ്‌ഡേറ്റ് പുറത്ത്

By ETV Bharat Kerala Team

Published : Dec 3, 2023, 3:00 PM IST

Malaikottai Vaaliban teaser release : മോഹന്‍ലാലിന്‍റെ പിരീഡ് ആക്ഷൻ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ടീസര്‍ റിലീസ് തീയതി പുറത്ത്.

Malaikottai Vaaliban teaser release date  Malaikottai Vaaliban teaser  Malaikottai Vaaliban teaser release update  Malaikottai Vaaliban  Mohanlal  മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ റിലീസ്  മലൈക്കോട്ടൈ വാലിബന്‍  മോഹന്‍ലാലിന്‍റെ മലൈക്കോട്ടൈ വാലിബന്‍  മോഹന്‍ലാല്‍  Mohanlal latest movies  മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  Mohanlal Lijo Jose Pellissery movie
Malaikottai Vaaliban teaser release date

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം (Mohanlal Lijo Jose Pellissery movie) 'മലൈക്കോട്ടൈ വാലിബന്‍റെ' (Malaikottai Vaaliban) പുതിയ അപ്‌ഡേറ്റ് പുറത്ത്. പിരീഡ് ആക്ഷൻ ചിത്രമായി ഒരുക്കിയ 'മലൈക്കോട്ടൈ വാലിബന്‍റെ' ടീസര്‍ റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് (Malaikottai Vaaliban teaser release).

ഡിസംബർ 6ന് വൈകിട്ട് അഞ്ച് മണിക്ക് 'മലൈക്കോട്ടൈ വാലിബന്‍റെ' ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിടും. അതേസമയം ചിത്രം 2024 ജനുവരി 25നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സിനിമയുടെ ടീസർ റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ പ്രേക്ഷക പ്രതീക്ഷയെ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ 'മലൈക്കോട്ടൈ വാലിബന്‍റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും, സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോയും പുറത്തിറങ്ങിയിരുന്നു. മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടത്. ഇവ രണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

2023 ജനുവരിയില്‍ ചിത്രീകരണം തുടങ്ങിയ 'മലൈക്കോട്ടൈ വാലിബന്' ആകെ 130 ദിവസത്തെ ചിത്രീകരണമായിരുന്നു. രാജസ്ഥാനിലായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. രാജസ്ഥാൻ കൂടാതെ ചെന്നൈ, പോണ്ടിച്ചേരി തുടങ്ങി വിവിധ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Also Read:വാലിബനെ കണ്ട് വാ പൊളിച്ച് പോയെന്ന് ഹരീഷ് പേരടി; 'ഐ ലൗവ് യു എന്ന് പറ'...വന്ദനത്തിലെ ചിരിയുമായി മോഹന്‍ലാല്‍

മോഹൻലാൽ നായകനായി (Mohanlal) എത്തുന്ന ചിത്രത്തില്‍ സൊനാലി കുൽക്കർണി, ബംഗാളി നടി കഥ നന്ദി, ഹരീഷ് പേരടി, ഡാനിഷ് സേഠ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ മണികണ്‌ഠന്‍ ആചാരി, രാജീവ് പിള്ള, മനോജ് മോസസ് എന്നിവരും വേഷമിടുന്നു. നിരവധി വിദേശ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

പി എസ് റഫീക്കാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്‌ഠന്‍ ആണ് ഛായാഗ്രഹണം. 'ചുരുളി'ക്ക് ശേഷം 'മലൈക്കോട്ടൈ വാലിബന്' വേണ്ടി മധു നീലകണ്‌ഠന്‍ വീണ്ടും ലിജോ ജോസിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. ദീപു ജോസഫ് എഡിറ്റിങ്ങും പ്രശാന്ത് പിള്ള സംഗീതവും ഒരുക്കിയിരിക്കുന്നു.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്‌, അനൂപിന്‍റെ മാക്‌സ്‌ ലാബ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്‍റെ നിർമാതാക്കൾ.

'മലൈക്കോട്ടൈ വാലിബന്‍' വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്ന് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. ഇത് ലിജോ ജോസിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞിരുന്നു.

'ലിജോ ജോസ് എന്താണ് എന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. നമ്മളെന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെ ആണ് അറിയേണ്ടത്. മലൈക്കോട്ടൈ വാലിബന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണം ആയിരുന്നു.

Also Read:മലൈകോട്ടൈ വാലിബന്‍ ജനുവരിയില്‍; ഡിഎന്‍എഫ്‌ടി പ്രകാശനം ചെയ്‌ത് മോഹന്‍ലാല്‍

കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ അതെല്ലാം നാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങള്‍ ഒക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാവും. എന്നെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചതിന് നന്ദി' -മോഹന്‍ലാല്‍ പറഞ്ഞു.

ABOUT THE AUTHOR

...view details