മലയാള സിനിമയിലെ മുന്‍നിര താരങ്ങളാണ് മമ്മൂട്ടിയും Mammootty മോഹന്‍ലാലും Mohanlal ഫഹദ് ഫാസിലും Fahadh Faasil. ഈ സൂപ്പര്‍താരങ്ങളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ക്ലാസിക് ഹോളിവുഡ് ഫ്രാഞ്ചൈസി 'ദി ഗോഡ്‌ഫാദറു'മായി The Godfather ബന്ധമുള്ളതാണ് വീഡിയോ.
'ദി ഗോഡ്‌ഫാദറി'ല്‍ അല്‍ പച്ചീനോയും മെര്‍ലണ്‍ ബ്രാന്‍ഡോയും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളെ പുനസൃഷ്‌ടിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് Artificial Intelligence സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
'ദി ഗോഡ്‌ഫാദറി'ലെ ഏറ്റവും അവിസ്‌മരണീയമായ ഒരു രംഗമാണ് - സാൻ ഫ്രാൻസിസ്കോയില്‍ വച്ച് മൈക്കിള്‍ കോളിയോണ്‍ Michael Corleone, മോ ഗ്രീനിനെ Moe Green സന്ദര്‍ശിക്കുന്നത്. ഈ രംഗമാണ് ആരാധകന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ പുനസൃഷ്‌ടിച്ചിരിക്കുന്നത്.
അല്‍ പച്ചീനോയാണ് ചിത്രത്തില്‍ മൈക്കിള്‍ കോളിയോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മൈക്കിള്‍ കോളിയോണിന്‍റെ സഹോദരന്‍ ഫ്രെഡോ കോളിയോണായി Fredo Corleone ജോണ്‍ കസാലെയുമാണ് John Cazale വേഷമിട്ടത്. മോ ഗ്രീന്‍ എന്ന കഥാപാത്രത്തെ അലക്‌സ് റോക്കോയും Alex Rocco അവതരിപ്പിച്ചു.
പുനസൃഷ്‌ടിച്ച വീഡിയോയില്‍, മൈക്കിള്‍ കോളിയോണായി മോഹന്‍ലാലും, മോ ഗ്രീന്‍ ആയി മമ്മൂട്ടിയും, ഫ്രെഡോ കോളിയോണായി ഫഹദ് ഫാസിലുമാണ് പ്രത്യക്ഷപ്പെടുന്നത്. 1972ൽ പുറത്തിറങ്ങിയ 'ദി ഗോഡ്‌ഫാദറി'ല്‍ നിന്നുള്ള സീക്വൻസിന്‍റെ പുനരവതരണം കേരള ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പുനസൃഷ്‌ടിച്ച വീഡിയോ പുറത്തിറങ്ങിയതോടെ 'ദി ഗോഡ്‌ഫാദര്‍' റീമേക്ക് The Godfather remake ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. അതേസമയം ഈ സ്വീക്വന്‍സിന്‍റെ മുഴുനീള പതിപ്പ് ആവശ്യപ്പെട്ടും ഒരു കൂട്ടര്‍ രംഗത്തെത്തി. മലയാള താരങ്ങളുടെ ശബ്‌ദം ഉപയോഗിക്കണമെന്ന് മറ്റ് ചിലരും ആവശ്യപ്പെട്ടു.
മൈക്കിള്‍ കോളിയോണായി അഭിനയിക്കുന്ന വളരെ പ്രായം കുറഞ്ഞ മോഹന്‍ലാലിന്‍റെ വീഡിയോ റിയലിസ്‌റ്റിക്കായാണ് പ്രകടമാകുന്നത്. മമ്മൂട്ടിയുടെ മോ ഗ്രീനെയും അങ്ങനെ തന്നെ.
മരിയോ പുസോയുടെ 'ദി ഗോഡ്‌ഫാദര്‍' എന്ന നോവലിനെ അടിസ്ഥാനമാക്കി അതേപേരില്‍ സംവിധായകന്‍ ഫ്രാൻസിസ് ഫോർഡ് കപ്പോള ഒരുക്കിയ ചിത്രമാണിത്. 'ദി ഗോഡ്‌ഫാദറി'നാല്‍ സ്വാധീനിക്കപ്പെട്ട് ക്രൈം ജോണറില്‍ നിരവധി സിനിമകള്‍ പിറന്നിട്ടുണ്ട്. മണിരത്‌നത്തിന്‍റെ Mani Ratnam 'നായകൻ' Nayakan പോലെയുള്ള നിരവധി ഇന്ത്യൻ സിനിമകളും 'ദി ഗോഡ്‌ഫാദറി'നാല്‍ സ്വീധീനിക്കപ്പെട്ടിട്ടുണ്ട്.
Also Read:പോണി ടെയിലിലും കൂളിങ് ഗ്ലാസിലും കസറി മമ്മൂട്ടി; ബസൂക്ക ഫസ്‌റ്റ് ലുക്ക് പുറത്ത്
അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മനുഷ്യര്‍ക്ക് ഭീഷണിയാകുമെന്ന് ആര്‍ട്ടിഫിഷ്യല്‍ എഐയുടെ ഗോഡ്‌ഫാദര്‍ എന്ന് അറിയപ്പെടുന്ന ജഫ്രി ഹിന്‍റണ്‍ ഈ അടുത്തിടെ പറഞ്ഞിരുന്നു. ജഫ്രിയുടെ ഈ പരാമര്‍ശം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താന്‍ ഇതുവരെ എഐയ്ക്ക് വേണ്ടി ചെയ്‌ത ഗവേഷണങ്ങളില്‍ പശ്ചാത്താപം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാനവരാശിക്ക് വലിയ വെല്ലുവിളിയാകും എന്ന ആശങ്കയെ തുടര്‍ന്നാണ് താന്‍ ഗൂഗിള്‍ വിട്ടതെന്നും ജഫ്രി ഹിന്‍റണ്‍ അറിയിച്ചിരുന്നു.