കേരളം

kerala

By

Published : Jan 7, 2022, 10:24 AM IST

ETV Bharat / bharat

ഗുൽമാർഗും സോൻമാർഗും സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍; പുനഃപരിശോധിക്കണമെന്ന് സിപിഎം നേതാവ് തരിഗാമി

പ്രശസ്തമായ സ്കീ റിസോർട്ടായ ഗുൽമാർഗിലെ 1034 കനൽസ്, സോൻമാർഗിലെ 354 കനൽസ്, പഹൽഗാം ഉൾപ്പെടെയുള്ള ഭൂമിയാണ് സായുധ സേനയുടെ ഉപയോഗത്തിനു വേണ്ടി 'തന്ത്രപ്രധാന പ്രദേശങ്ങൾ' ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

Mohammad Yousuf Tarigami on strategic areas declaration  Review decision to declare land in Gulmarg and Sonamarg as strategic areas  Review declaration of Gulmarg and Sonamarg as strategic areas Tarigami  CPM leader Mohammad Yousuf Tarigami to jammu and kashmir government  Gulmarg Sonamarg Pahalgam as strategic areas  ഗുൽമാർഗ് സോൻമാർഗ് പഹൽഗാം എന്നിവ തന്ത്രപ്രധാന പ്രദേശങ്ങൾ  സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി  തന്ത്രപ്രധാന പ്രദേശങ്ങൾ പ്രഖ്യാപനം പുനഃപരിശോധിക്കണം തരിഗാമി
ഗുൽമാർഗും സോൻമാർഗും 'തന്ത്രപ്രധാന പ്രദേശങ്ങൾ' ആക്കാനുള്ള തീരുമാനം; പുനഃപരിശോധിക്കണമെന്ന് സിപിഎം നേതാവ് തരിഗാമി

ജമ്മു: കശ്‌മീരിലെ പ്രധാന വിനോദസഞ്ചാര മേഖലകളായ ഗുൽമാർഗ്, സോൻമാർഗ്, പഹൽഗാം എന്നിവ സായുധ സേനയുടെ ഉപയോഗത്തിനു വേണ്ടി 'തന്ത്രപ്രധാന പ്രദേശങ്ങൾ' ആയി പ്രഖ്യാപിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി.

പ്രശസ്തമായ സ്കീ റിസോർട്ടായ ഗുൽമാർഗിലെ 1034 കനൽസ് (ഏകദേശം 52 ഹെക്ടർ), സോൻമാർഗിലെ 354 കനൽസ് (ഏകദേശം 18 ഹോക്ടർ) ഉൾപ്പെടെയുള്ള ഭൂമിയാണ് തന്ത്രപ്രധാന പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ:കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിനും ജൻജാഗരൺ അഭിയാനും, പ്രവർത്തനം വിലയിരുത്താൻ പ്രത്യേക യോഗം

സൈനിക ഉപയോഗത്തിനായി ഇതിനകം ധാരാളം മേഖലകളുണ്ട്. ജമ്മുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗും സോൻമാർഗും പഹൽഗാമും ടൂറിസം ആവശ്യങ്ങൾക്കായി പ്രോത്സാഹിപ്പിക്കേണ്ടതാണ്. കശ്മീർ ടൂറിസം നിലനിർത്തി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. ഇത് യുവാക്കൾക്കിടയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

സർക്കാരിന്‍റെ 'റിയൽ എസ്റ്റേറ്റ് വികസനം' വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ഉപജീവനമാർഗം കണ്ടെത്തി നൽകാനോ കഴിയില്ല. മറിച്ച് കോർപ്പറേറ്റ് മേഖലയ്ക്ക് പ്രയോജനമാകുന്നതാണ് നിലവിലെ പ്രഖ്യാപനം. അതിനാൽ നിലവിലെ സർക്കാർ തീരുമാനം അവലോകനം ചെയ്ത് ഈ മേഖലകളിൽ ടൂറിസം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തരിഗാമി ആവശ്യപ്പെട്ടു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details