കേരളം

kerala

ETV Bharat / bharat

കഫ് സിറപ്പ് കഴിച്ച കുട്ടികള്‍ മരിച്ച സംഭവം: മൂന്ന് ഡോക്‌ടര്‍മാരെ പിരിച്ചുവിട്ടു - ന്യൂഡൽഹി ഇന്നത്തെ വാര്‍ത്തകള്‍

മൊഹല്ല ക്ളിനിക്കില്‍ നിന്നും കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ആകെ 16 കുട്ടികളാണ് ചികിത്സ തേടിയത്. അതില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തിലാണ് ഡല്‍ഹി ആരോഗ്യ മന്ത്രാലയത്തിന്‍റെ നടപടി.

Doctors terminated in Delhi after three children died  children die wrong medicine Kalawati Saran Hospital  Delhi Health Minister on children death case  ഡല്‍ഹിയില്‍ കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചു  ഡല്‍ഹി മൊഹല്ല ക്ളിനിക്ക് ഡോക്‌ടര്‍മാര്‍ക്കെതിരെ നടപടി  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്തകള്‍  New delhi todays news
കഫ് സിറപ്പ് കഴിച്ച കുട്ടികള്‍ മരിച്ച സംഭവം: 3 ഡോക്‌ടര്‍മാരെ പിരിച്ചുവിട്ട് ഡല്‍ഹി ആരോഗ്യ മന്ത്രാലയം

By

Published : Dec 21, 2021, 7:29 AM IST

ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ മൊഹല്ല ക്ളിനിക്കില്‍ നിന്നും കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ നടപടി. മൂന്ന് ഡോക്‌ടര്‍മാരെ പിരിച്ചുവിട്ടതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളാണ് മരിച്ചത്.

ശാരീരിക അവശതകളെ തുടര്‍ന്ന് കുട്ടികള്‍ ഡല്‍ഹി കലാവതി സരൺ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയുണ്ടായി. തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്‌.എസ്) അന്വേഷണ നടത്തുകയും റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്‌തു.

ALSO READ: കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു ; 13 പേര്‍ ആശുപത്രിയില്‍

സംസ്ഥാന സർക്കാർ നടത്തുന്ന മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ നൽകിയ കഫ്‌ സിറപ്പ് (ഡെക്സ്ട്രോമെതോര്‍ഫന്‍) കഴിച്ചതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഡൽഹി മെഡിക്കൽ കൗൺസിലില്‍ പരാതി നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സത്യേന്ദർ മാധ്യമങ്ങളോട് പറഞ്ഞു.

കഫ്‌ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ആകെ 16 കുട്ടികളെയാണ് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നല്‍കാന്‍ പാടില്ല. ഈ മരുന്നുകള്‍ ഉത്പ്പാ‌ദിപ്പിച്ചത് ഒമേഗ ഫാര്‍മസ്യൂട്ടിക്കല്‍സാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details