കേരളം

kerala

ETV Bharat / bharat

ഇനി ഗൂഗിൾ വഴി നേരിട്ടും വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം

" ഏറ്റവും അടുത്ത് കൊവിഡ് വാക്‌സിൻ എവിടെ ലഭ്യമാകും എന്ന് ഗൂഗിളില്‍ സെർച്ച് ചെയ്താല്‍ ബുക്ക് അപ്പോയിൻമെന്‍റ് എന്ന ഭാഗത്ത് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാകുമെന്നാണ് മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തത്.

MoH initiates easy access of Covid vaccination on Google
ഇനി ഗൂഗിൾ വഴി നേരിട്ടും വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം

By

Published : Sep 1, 2021, 6:01 PM IST

ന്യൂഡല്‍ഹി:കൊവിഡ് മഹാമാരിയെ നേരിടാൻ രാജ്യം സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യമിടുമ്പോൾ മറ്റൊരു സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. ഇനി ഗൂഗിൾ വഴി നേരിട്ട് വാക്‌സിൻ സ്‌ളോട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

" ഏറ്റവും അടുത്ത് കൊവിഡ് വാക്‌സിൻ എവിടെ ലഭ്യമാകും എന്ന് ഗൂഗിളില്‍ സെർച്ച് ചെയ്താല്‍ ബുക്ക് അപ്പോയിൻമെന്‍റ് എന്ന ഭാഗത്ത് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാകുമെന്നാണ് മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തത്.

"Search 'covid vaccine near me' on Google. Check availability of slots & more. Use 'Book Appointment' feature to book a slot,"

വാട്‌സ്‌ആപ്പിലും ബുക്ക് ചെയ്യാം

കഴിഞ്ഞ ഓഗസ്റ്റ് 24 ന് വാട്‌സ്‌ആപ്പ് വഴിയും വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള അവസരം കേന്ദ്ര സർക്കാർ നല്‍കിയിരുന്നു. വാക്‌സിൻ സർട്ടിഫിക്കറ്റുകൾ വാട്‌സ്‌ആപ്പ് വഴി ലഭിക്കുന്നതിനുള്ള അവസരവും കേന്ദ്ര സർക്കാർ ഒരുക്കിയിരുന്നു. മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്‌സിനേഷനും വാക്‌സിൻ സർട്ടിഫിക്കറ്റുകളും കൂടുതല്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്.

ABOUT THE AUTHOR

...view details