മൻ കി ബാത്തിന് ജനങ്ങൾ നൽകിയ സംഭാവനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി - mankibaat
മന്‍ കി ബാത്തില്‍ ചിന്തകൾ പങ്ക് വെക്കുന്നത് തുടരാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടി 'മൻ കി ബാത്തിന്' ജനങ്ങൾ നൽകിയ സംഭാവനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മൻ കി ബാത്തിലും നമ്മൾ മികച്ച വ്യക്തിത്വങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കാറുണ്ട്. ഇതുപോലെ ഓരോ അനുഭവങ്ങൾ പങ്ക് വെക്കുമ്പോളും എന്‍റെ സമയക്കുറവു കാരണം പറയാൻ പറ്റാതെ പോയ നിരവധി കാര്യങ്ങൾ ഉണ്ട്. പക്ഷേ നിങ്ങൾ അയക്കുന്ന വിലയേറിയ അനുഭവങ്ങൾ ഞാൻ വായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. നവംബർ 29നാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്. ചിന്തകൾ പങ്ക് വെക്കുന്നത് തുടരാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.