ന്യൂഡൽഹി:ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികവും ഡല്‍ഹി ബ്രഹ്മവിദ്യാലയത്തിന്റെയും സുവർണജൂബിലിയുടെയും ഭാഗമായി നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നാളെ (26.04.22 ചൊവ്വാഴ്ച) നടക്കുന്ന പരിപാടിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിക്കും.
ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികം: ഡല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന പരിപാടി നാളെ (26.04.22)
നാളെ (26.04.22 ചൊവ്വാഴ്ച) ലോക് കല്യാണ്‍ മാര്‍ഗിലെ ബ്രഹ്മവിദ്യാലയത്തില്‍ നടക്കുന്ന പരിപാടിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിക്കും.
ലോക് കല്യാണ്‍ മാര്‍ഗിലെ ബ്രഹ്മവിദ്യാലയത്തില്‍ രാവിലെ 10.30നാണ് മോദി എത്തുക. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ശിവഗിരിയിൽ എല്ലാ വർഷവും ഡിസംബർ 30 മുതൽ ജനുവരി 1 വരെ മൂന്ന് ദിവസങ്ങളിലാണ് ശിവഗിരി തീർഥാടനം നടക്കുന്നത്.
1933-ൽ വിരലിലെണ്ണാവുന്ന ഭക്തജനങ്ങളുമായി ആരംഭിച്ച തീർത്ഥാടനം ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രധാന സംഭവങ്ങളിലൊന്നായി മാറിയിരിക്കുന്നു. ജാതി, മത, മത, ഭാഷ ഭേദമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശിവഗിരിയിലെത്തുന്നത്. എല്ലാ മതങ്ങളുടെയും തത്ത്വങ്ങൾ സമചിത്തതയോടും തുല്യ ബഹുമാനത്തോടും കൂടി പഠിപ്പിക്കാനുള്ള ഒരു ഇടവും ശ്രീ നാരായണഗുരു വിഭാവനം ചെയ്തിരുന്നു. ഈ ദർശനം സാക്ഷാത്കരിക്കാനാണ് ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം സ്ഥാപിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.