ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനം ഇന്ന് സുപ്രധാന പ്രഖ്യാപനത്തിനാണ് സാക്ഷിയായത്. പ്രഗതി മൈതാനത്ത് രാജ്യാന്തര എക്‌സിബിഷൻ - കൺവെൻഷൻ സെന്‍റർ ഉദ്ഘാടനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. രാജ്യാന്തര എക്‌സിബിഷൻ - കൺവെൻഷൻ സെന്‍ററിന് ഭാരത് മണ്ഡപം എന്ന് മോദി പുനർ നാമകരണവും ചെയ്‌തു. ഉദ്ഘാടന പ്രസംഗത്തിലാണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. മൂന്നാംതവണയും പ്രധാനമന്ത്രിയാകുമെന്നും തന്‍റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇത് താൻ ഉറപ്പു നല്‍കുന്നതായും നരേന്ദ്രമോദി ഇന്ന് പറഞ്ഞു.
ഒന്നാം ടേമില്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. രണ്ടാം ടേമില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകും. ഇത് എന്‍റെ ഉറപ്പ്.. എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.