പുതുച്ചേരി: കോണ്‍ഗ്രസിനെയും പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമിയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണസാമി സർക്കാരിന് ജനക്ഷേമത്തിനല്ല മറ്റുപല കാര്യങ്ങൾക്കുമായിരുന്നു മുൻഗണന. പഴയ ബ്രിട്ടീഷ് ഭരണത്തിലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വടക്കേ ഇന്ത്യ-തെക്കേ ഇന്ത്യ പരാമർശത്തോട് ഉപമിച്ച മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ഭിന്നിപ്പിക്കുക, നുണപറയുക, ഭരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയമെന്നും മോദി ആരോപിച്ചു.
ഭിന്നിപ്പിക്കുക, നുണപറയുക, ഭരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയമെന്ന് നരേന്ദ്ര മോദി - വടക്കേ ഇന്ത്യ-തെക്കേ ഇന്ത്യ പരാമർശം
പഴയ ബ്രിട്ടീഷ് ഭരണത്തിലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വടക്കേ ഇന്ത്യ-തെക്കേ ഇന്ത്യ പരാമർശത്തോട് ഉപമിച്ച മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു.
ഉത്തരേന്ത്യയിൽ വ്യത്യസ്‌തമായ രാഷ്ട്രീയവുമായി ഇടപഴകുന്ന തനിക്ക് തെക്കൻ സംസ്ഥാനത്തേക്ക് വരുന്നത് ഉന്മേഷദായകമാണെന്ന് കേരള സന്ദർശന വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം ഇല്ലെന്ന രാഹുലിന്‍റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടതെന്നും 2019ൽ എൻഡിഎ സർക്കാർ മന്ത്രാലയം രൂപീകരിച്ചിരുന്നെന്നും മോദി പറഞ്ഞു. ഏതാനും കോണ്‍ഗ്രസ് നേതാക്കൾ മാത്രമുള്ള ഹൈക്കമാൻഡ് സർക്കാരല്ല പുതുച്ചേരിയിലെ ജനങ്ങളെ ഭരിക്കേണ്ടത്. വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌താൽ ബിജെപി സർക്കാർ ജനങ്ങളെ ഹൈക്കമാൻഡായി പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.