ഗാന്ധിനഗര്‍ : ക്ഷാമം നേരിടാന്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് രാജ്യം തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ശ്രീ അന്നപൂര്‍ണ ട്രസ്റ്റിന്‍റെ പുതിയതായി നിര്‍മിച്ച ഹോസ്റ്റലും എജ്യുക്കേഷന്‍ കോംപ്ലക്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിലെ ആശങ്ക കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്‌ചയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മോദിയുമായി പങ്കുവച്ചിരുന്നു.
ക്ഷാമം നേരിടാന്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് ഇന്ത്യ തയ്യാര്‍ : നരേന്ദ്രമോദി - ശ്രീ അന്നപൂര്‍ണ ട്രസ്റ്റ് ഗുജറാത്ത്
നിലവില്‍ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ഭക്ഷ്യ ക്ഷാമമാണെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു
ഉക്രൈനില്‍ യുദ്ധം ആരംഭിച്ചതോടെ ക്ഷാമം വര്‍ധിച്ചു. നിലവില്‍ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ഭക്ഷ്യ ക്ഷാമമാണെന്നാണ് ജോ ബൈഡന്‍ പരാമര്‍ശിച്ചത്. ലോക രാജ്യങ്ങള്‍ക്കിടിയില്‍ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരം നിലവില്‍ ശൂന്യമാണ്.
അതേസമയം നിലവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഭഷ്യ വസ്തുക്കള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ ലോകത്തിന് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കഴിയും. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ലു.ടി.ഒ) അനുമതി നല്‍കിയാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ, അതിനായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ അടുത്ത ദിവസം മുതല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.