കൊൽക്കത്ത: കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ ആറുമാസമായി കൊവിഡിനെ തടയാൻ പ്രധാനമന്ത്രി ഒരു പദ്ധതിപോലും ആവിഷ്‌കരിച്ചിട്ടില്ലെന്നും മമതാ ബാനർജി പറഞ്ഞു. കലിഗഞ്ചിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. പ്രധാനമന്ത്രി ശരിയായ സമയത്ത് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിൽ കൊവിഡിന്‍റെ രണ്ടാം തരംഗം സംഭവിക്കില്ലായിരുന്നെന്നും മമത ബാനർജി കുറ്റപ്പെടുത്തി.
കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയെന്ന് മമതാ ബാനർജി - Mamata Banerjee
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്താനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
![കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയെന്ന് മമതാ ബാനർജി കൊവിഡ് രണ്ടാം തരംഗം second wave of COVID-19 Mamata Banerjee PM Modi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11466797-19-11466797-1618870330520.jpg)
Read More:മരുന്നിനെക്കുറിച്ച് പഠിപ്പിക്കൂ, സ്വീകരിക്കാൻ പ്രേരിപ്പിക്കൂ'; ഡോക്‌ടര്‍മാരോട് പ്രധാനമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്താനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. അതേ സമയം സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 20 ശതമാനം വർധിപ്പിച്ചു. സ്‌കൂളുകൾക്ക് ജൂണ്‍ വരെ അവധി നൽകാൻ തീരുമാനിച്ചതായും മമതാ ബാനർജി അറിയിച്ചു. തിങ്കളാഴ്‌ച 8426 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 38 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ 53,418 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.