ന്യൂഡൽഹി:ശ്രീലങ്കയ്ക്ക് ഇന്ത്യ അതിവിശിഷ്ട റെയില്‍വേ കോച്ചുകള്‍ നല്‍കി. 160 കോച്ചുകള്‍ കൈമാറുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 10 കോച്ചുകളാണ് നല്‍കിയത്. റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആന്‍റ് ഇക്കണോമിക് സർവീസസാണ് കോച്ചുകള്‍ കൈമാറിയത്.
ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; റെയില്‍ കോച്ചുകള്‍ കൈമാറി - നരേന്ദ്ര മോദി
ഇരുരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം സജീവമായി നിലനിര്‍ത്താൻ ധാരണ
![ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; റെയില്‍ കോച്ചുകള്‍ കൈമാറി Modi Rajapaksa Modi Rajapaksa agree on regular bilateral contact Modi Rajapaksa agree on bilateral contact India Sri lanka Gotabaya Rajapaksa Narendra Modi Pm Modi holds talk with Rajapaksa Modi calls Rajapaksa dia Sri lanka ties മോദി-രാജപക്‌സ ഉഭയകക്ഷി സമ്പർക്കം അംഗീകരിച്ചു ന്യൂഡൽഹി new delhi delhi srilanka ശ്രീലങ്ക india ഇന്ത്യ pm narendra modi ഗോതബയ രാജപക്‌സ നരേന്ദ്ര മോദി Gotabaya Rajapaksa](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10993935-160-10993935-1615636514697.jpg)
Modi, Rajapaksa agree on regular bilateral contact
കൊവിഡ് മഹാമാരി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം മുറിയാതെ നിലനിര്‍ത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്‌സയും ധാരണയിലെത്തി. ഇന്ത്യ അയല്‍രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാഗ്ലേ ശ്രീലങ്കയിലെ രാം സേതു സന്ദർശിക്കുകയും മഹാശിവരാത്രി പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Last Updated : Mar 13, 2021, 8:03 PM IST