ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഒരേ സമയം പ്രചോദനപരവും വിരോധാഭാസവുമാണെന്ന് ചിദംബരം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
'ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഒരേ സമയം പ്രചോദനപരവും വിരോധാഭാസവുമാണ്. ലോകത്തോട് പ്രസംഗിക്കുന്ന കാര്യങ്ങൾ മോദി സർക്കാർ ഇന്ത്യയിൽ നടപ്പാക്കണം' - ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഉച്ചകോടിയില്‍ പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുത്തതിനേയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. നേരിട്ട് പങ്കെടുക്കാത്ത ഒരേയൊരു നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നത് ഖേദകരമാണ്. കൊവിഡ് ഇന്ത്യയെ ബാധിയ്ക്കുന്നില്ല എന്ന രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്.