മോദി സർക്കാരിനെതിരെ രാഹുൽഗാന്ധി - മോദി
മോദി സർക്കാരിന്‍റെ വിവേക പൂർണമല്ലാത്ത തീരുമാനങ്ങളായ ലോക്ക് ഡൗണും നോട്ട് നിരോധനവും കൊണ്ട് രാജ്യത്തെ നിരവധി കുടുംബങ്ങൾ നശിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മോദി സർക്കാരിന്‍റെ വിവേക പൂർണമല്ലാത്ത തീരുമാനങ്ങളായ ലോക്ക് ഡൗണും നോട്ട് നിരോധനവും കൊണ്ട് രാജ്യത്തെ നിരവധി കുടുംബങ്ങൾ നശിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ കാരണം സാമ്പത്തികമായി തകർന്ന ഐശ്വര്യയുടെ മരണം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി മോദി സർക്കാരിനെ വിമർശിച്ചത്. ലേഡി ശ്രീ റാം (എൽഎസ്‌ആർ) കോളജ് ഫോർ വിമൻസിലെ രണ്ടാം വർഷ വിദ്യാർഥിനിയായ തെലങ്കാനക്കാരിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തിന്‍റെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസം നേടുന്നതിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു.