ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ ഒരു സർക്കാരിനും സത്യത്തിനായി പോരാടുന്ന കർഷകരെ തടയാൻ കഴിയില്ല. മോദി സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കരി നിയമങ്ങൾ തിരിച്ചെടുക്കേണ്ടിവരും. ഈ സമരങ്ങൾ ഒരു തുടക്കം മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കര്‍ഷക പ്രതിഷേധം തുടക്കം മാത്രമെന്ന് രാഹുല്‍ ഗാന്ധി - rahul gandhi
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
"എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിനായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല. മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ്"- രാഹുല്‍ ട്വീറ്റ് ചെയ്തു.