ഭോപ്പാൽ: മധ്യപ്രദേശിൽ 39 പേര്‍ മരിക്കാനിടയായ ബസ് അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൃതമായി പുരോഗമിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്‌തു.
സിദ്ധി ബസ് അപകടം; അനുശോചിച്ച് പ്രധാനമന്ത്രി - modi latest news
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സിദ്ധി ബസ് അപടകം; അനുശോചിച്ച് പ്രധാനമന്ത്രി
ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവസമയത്ത് ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.