ന്യൂഡൽഹി:രാജ്യസഭയിൽ നിന്നും വിരമിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 28 വർഷം രാഷ്‌ട്രത്തെ സേവിച്ച പ്രവർത്തന മികവാണ് ഗുലാം നബി ആസാദിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആ സേവനങ്ങൾക്കും ജനങ്ങൾക്ക് വേണ്ടി ചെയ്‌ത നല്ല കാര്യങ്ങൾക്കും രാഷ്‌ട്രം നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗുലാം നബി ആസാദിന്‍റെ വിടവാങ്ങൽ ചടങ്ങ്; വിങ്ങിപ്പൊട്ടി വാക്കുകള്‍ മുറിഞ്ഞ് മോദി
28 വർഷം രാഷ്‌ട്രത്തെ സേവിച്ച പ്രവർത്തന മികവാണ് ഗുലാം നബി ആസാദിനുള്ളത്. ആ സേവനങ്ങൾക്കും ജനങ്ങൾക്ക് വേണ്ടി ചെയ്‌ത നല്ല കാര്യങ്ങൾക്കും രാഷ്‌ട്രം നന്ദി പറയുന്നുവെന്ന് നരേന്ദ്ര മോദി
ഗുലാം നബി ആസാദിന്‍റെ വിടവാങ്ങൽ ചടങ്ങിൽ വികാരാദീനനായി മോദി
ഗുലാം നബി ആസാദിനെ കൂടാതെ മിർ മുഹമ്മദ് ഫയാസ്, ഷംസർ സിംഗ്, നസീർ അഹമ്മദ് ലവേ എന്നിവരുടെ കാലാവധിയും ഫെബ്രുവരി 15 നാണ് അവസാനിക്കുന്നത്. ഗുലാം നബി ആസാദ് രണ്ട് തവണ ലോക്‌സഭയിലും അഞ്ച് തവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. അതേസമയം സർക്കാരിന്‍റെ എല്ലാ മന്ത്രാലയങ്ങളിലും കമ്മിറ്റികളിലും പ്രവർത്തിച്ച ഒരേയൊരു അംഗം ഗുലാം നബി ആസാദ് ആണെന്ന് എൻസിപി പ്രസിഡന്‍റ് ശരദ് പവാറും പറഞ്ഞു.
Last Updated : Feb 9, 2021, 1:05 PM IST