ഗൊലഘട്ട്:അസം തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ഉറപ്പെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. നിയമസഭ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചുള്ള തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'ദൂസരി ബാർ ബിജെപി സർക്കാർ' എന്നാണ് അസം തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
രണ്ടാം തവണയും എന്‍ഡിഎ സർക്കാരിന്‍റെ വിജയത്തിനാണ് ജനങ്ങൾ സാക്ഷിയാകാന്‍ പോകുന്നത്. അസമിൽ ശൗചാലയം, വൈദ്യുതി, സൗജന്യ വൈദ്യ സഹായം എന്നിവയെല്ലാം എന്‍ഡിഎ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.