കേരളം

kerala

ETV Bharat / bharat

മോദി- ബൈഡൻ കൂടിക്കാഴ്ച: യുക്രൈൻ അധിനിവേശത്തെ അപലപിച്ച് നേതാക്കൾ - മോദി ബൈഡൻ സംഭാഷണം

യുക്രൈനുള്ള ഇന്ത്യയുടെ മാനുഷിക പിന്തുണയെ അഭിനന്ദിച്ച യുഎസ് പ്രസിഡന്‍റ് ബൈഡൻ ഇന്ത്യയും യുഎസും തമ്മിൽ ശക്തമായ പ്രതിരോധ പങ്കാളിത്തമാണ് ഉള്ളതെന്നും അറിയിച്ചു.

Bucha killings  defence partnership  humanitarian aid  Modi Biden meet  മോദി ബൈഡൻ സംഭാഷണം  യുക്രൈൻ അധിനിവേശത്തെ അപലപിച്ച് ബൈഡൻ
മോദി- ബൈഡൻ സംഭാഷണം: യുക്രൈൻ അധിനിവേശത്തെ അപലപിച്ച് നേതാക്കൾ

By

Published : Apr 12, 2022, 6:48 AM IST

ന്യൂഡൽഹി: റഷ്യ- യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും. യുക്രൈൻ, റഷ്യ പ്രസിഡന്‍റുമാരുമായി നിരവധി തവണ ഫോണിൽ സംസാരിച്ചുവെന്നും സമാധാനത്തിനായി ഇരുവരോടും അഭ്യർഥിക്കുകയും ചെയ്‌തെന്ന് മോദി സംഭാഷണത്തിന്‍റെ തുടക്കത്തിൽ പറഞ്ഞു. യുക്രൈൻ പ്രസിഡന്‍റുമായി നേരിട്ടുള്ള ചർച്ചക്ക് റഷ്യൻ പ്രസിഡന്‍റ് പുടിനോട് നിർദേശിച്ചു. ബുച്ചയിലെ കൊലപാതകങ്ങൾ വളരെ ആശങ്കാജനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകങ്ങളെ തൽക്ഷണം അപലപിക്കുകയും സ്വതന്ത്ര അന്വേഷണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌തു. റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

യുക്രൈനുള്ള ഇന്ത്യയുടെ മാനുഷിക പിന്തുണയെ അഭിനന്ദിച്ച യുഎസ് പ്രസിഡന്‍റ് ബൈഡൻ ഇന്ത്യയും യുഎസും തമ്മിൽ ശക്തമായ പ്രതിരോധ പങ്കാളിത്തമാണ് ഉള്ളതെന്നും സംഭാഷണത്തിൽ അറിയിച്ചു. യുക്രൈൻ ജനതക്കുള്ള ഇന്ത്യയുടെ മാനുഷിക സഹായത്തെ സ്വാഗതം ചെയ്യുന്നു. റഷ്യൻ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് ഇന്ത്യയും അമേരിക്കയും കൂടിയാലോചന തുടരുമെന്ന് ബൈഡൻ വ്യക്തമാക്കി.

യുക്രൈനിലേക്ക് ഇന്ത്യ അടുത്ത മരുന്ന് ചരക്ക് അയക്കുകയാണെന്ന് മോദി പറഞ്ഞു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ അനന്തരഫലങ്ങളെ കുറിച്ചും ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലും യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ബൈഡൻ കൂടിയാലോചനകൾ തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രസ്‌താവനയിൽ അറിയിച്ചു.

Also Read: നരേന്ദ്ര മോദിയും ജോ ബൈഡനും പങ്കെടുക്കുന്ന വെര്‍ച്വല്‍ യോഗം ഇന്ന്

ABOUT THE AUTHOR

...view details