ഡെറാഡൂണ്‍:കേദാർനാഥിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാര്‍ഥനകളുടെ തത്സമയ സംപ്രേഷണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. അതോടൊപ്പം പ്രാര്‍ഥന സമയത്ത് ക്ഷേത്രപരിസരത്ത് ബിജെപി നേതാക്കൾ ചെരിപ്പ് ധരിച്ചു നിന്നത് ആചാരലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കേദാർനാഥ് ക്ഷേത്ര സമുച്ചയത്തിലാണ് ബിജെപി നേതാക്കൾ ചെരിപ്പ് ധരിച്ച് കയറിയത്. വിഷയത്തില്‍ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് 'ഇത് തെറ്റായ മാതൃക സൃഷ്‌ടിച്ചു' എന്ന് ട്വീറ്റ് ചെയ്‌തു.
ALSO READ:ജോജുവിന്‍റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു
'ശിവന്‍റെ ദൃഷ്‌ടിയിൽ എല്ലാ ഭക്തരും തുല്യരാണ്. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ച് ആളുകൾ പ്രവേശിക്കുന്നതും അതിനുള്ളിലെ കാര്യങ്ങൾ റെക്കോർഡ് ചെയ്യുന്നതും ഇനി എങ്ങനെ തടയും. ക്രമേണ ആളുകൾ മറ്റ് ആചാരങ്ങളും തകർക്കും' എന്നും റാവത്ത് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങൾക്ക് മറുപടിയായി 2013 ലെ ദുരന്ത സമയത്ത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയല്‍ കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ ഒരു ടിവി ജേണലിസ്‌റ്റിനോട് ഷൂ ധരിച്ച് സംസാരിക്കുന്ന പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇതിന് മറുപടിയായി, നവംബർ 5 ന് പ്രധാനമന്ത്രിയുടെ പരിപാടിയിൽ ക്ഷേത്രപരിസരത്ത് എല്ലാ ബിജെപി നേതാക്കളും ചെരുപ്പ് ധരിച്ചിരുന്നുവെന്നും, ദുരന്തസമയത്ത് ആയിരക്കണക്കിന് മൃതദേഹങ്ങൾ തിങ്ങിനിറഞ്ഞ ക്ഷേത്രത്തിനുള്ളിൽ ഷൂസ് ധരിച്ചാണ് പോയതെന്നും ഗോഡിയാൽ ട്വീറ്റ് ചെയ്‌തു. രണ്ട് സംഭവങ്ങളും വ്യത്യസ്‌ത സാഹചര്യങ്ങളിൽ സംഭവിച്ചതിനാൽ അവയെ തുല്യമാക്കാൻ കഴിയില്ലെന്നും കോൺഗ്രസ് പറഞ്ഞു.
ALSO READ:"ജസ്റ്റിസ് കെ.ടി തോമസിന് പ്രായത്തിന്‍റെ കുഴപ്പം", മുല്ലപ്പെരിയാർ മരം മുറി മൊത്തത്തില്‍ കബളിപ്പിക്കലെന്നും പിസി ജോർജ്
ഗോഡിയലിന്‍റെ വാദത്തെ പിന്തുണച്ച് ഹരീഷ് റാവത്ത് ട്വീറ്റ് പങ്കിട്ടു. 2013 ലെ വെള്ളപ്പൊക്കത്തിന് ശേഷം മൃതദേഹങ്ങൾ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ നിന്ന് പുറത്തെടുക്കുക എന്നത് പ്രഥമവും പ്രധാനവുമായ മുൻഗണനയാണെന്ന് ഹരീഷ് റാവത്ത് ട്വീറ്റില്‍ പറഞ്ഞു.