കേരളം

kerala

ETV Bharat / bharat

കശ്‌മീരിന്‍റെ പ്രത്യേക പദവി : സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി, സർക്കാർ തീരുമാനം ഭരണഘടനാപരമെന്ന് തെളിഞ്ഞെന്ന് അമിത് ഷാ - ആർട്ടിക്കിൾ 370 റദ്ദാക്കലിൽ സുപ്രീംകോടതി

Article 370 Abrogation : വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ഇത് പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്‍റെയും പ്രഖ്യാപനമാണെന്നും ചൂണ്ടിക്കാട്ടി. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിൽ സമാധാനം തിരിച്ചെത്തിയിട്ടുണ്ടെന്ന് അമിത് ഷായും പ്രതികരിച്ചു.

Amit Shah and Modi on Article 370 SC Verdict  Modi And Amit Shah on On Article 370  Article 370 Abrogation SC Verdict  കശ്‌മീരിന്‍റെ പ്രത്യേക പദവി  പ്രധാനമന്ത്രി നരേന്ദ്ര മോദി  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍  ജമ്മു കശ്‌മീർ സുപ്രീം കോടതി  സുപ്രീം കോടതി ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി  ആർട്ടിക്കിൾ 370 റദ്ദാക്കൽ  ആർട്ടിക്കിൾ 370 റദ്ദാക്കലിൽ സുപ്രീംകോടതി
Modi And Amit Shah on On Article 370 Abrogation SC Verdict

By ETV Bharat Kerala Team

Published : Dec 11, 2023, 4:11 PM IST

ന്യൂഡൽഹി :ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (Modi And Amit Shah Welcomes SC Verdict on Article 370 Abrogation). വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി ഇത് 2019 ഓഗസ്റ്റ് 5 ന് പാർലമെന്‍റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നതാണെന്നും എക്‌സിലൂടെ പ്രതികരിച്ചു.

ജമ്മുകശ്‌മീരിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്‍റെയും പ്രഖ്യാപനമാണ് കോടതി വിധി. വിധിയിലൂട സുപ്രീംകോടതി ഭാരതീയർ എന്ന നിലയിൽ നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്‍റെ സത്ത ഊട്ടിയുറപ്പിച്ചു. ഇന്നത്തേത് കേവലം നിയമപരമായ വിധിയല്ല. ഇത് പ്രത്യാശയുടെ വെളിച്ചമാണ്, ശോഭനമായ ഭാവിയുടെ വാഗ്‌ദാനവും ശക്തവും കൂടുതൽ ഏകീകൃതവുമായ ഭാരതത്തെ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനത്തിന്‍റെ തെളിവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'ജമ്മു, കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ഉറപ്പുനല്‍കുന്നു. പുരോഗതിയുടെ ഫലങ്ങൾ, അനുച്ഛേദം 370 കാരണം ദുരിതമനുഭവിക്കുന്ന, പാർശ്വവൽകൃത വിഭാഗങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ട്' - പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

അതേസമയം ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് പൂർണമായും ഭരണഘടനാപരമെന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിൽ സമാധാനം തിരിച്ചെത്തിയിട്ടുണ്ടെന്നും അമിത് ഷാ എക്‌സിലൂടെ പ്രതികരിച്ചു.

‘2019 ഓ​ഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീർ‌ഘവീക്ഷണത്തോടെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനമെടുത്തു. അന്നുതൊട്ട് ജമ്മു കശ്‌മീർ സാധാരണ നിലയിലേക്ക് തിരികെ വന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോൾ നടക്കുന്ന വികസനത്തിനും വളർച്ചയ്‌ക്കും, ഒരിക്കൽ ആക്രമണങ്ങളിൽ തകർന്ന് തരിപ്പണമായ താഴ്വരയിലെ മനുഷ്യരുടെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകാൻ സാധിച്ചു. വിനോദ സഞ്ചാര, കാർഷിക മേഖലകളിലെ സമൃദ്ധി ജമ്മു, കശ്‌മീർ,ലഡാക്ക് മേഖലയിലെ നിവാസികളുടെ വരുമാന നിലവാരവും ഉയർത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് ഇന്നത്തെ സുപ്രീം കോടതി വിധി തെളിയിച്ചു”- അമിത് ഷാ എക്‌സിൽ കുറിച്ചു.

Also Read:സുപ്രീംകോടതിയുടെ നിർണായക വിധി, ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യഘടകം...ഇരുപക്ഷവും കോടതിയെ ബോധ്യപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ...

പ്രത്യേക പരമാധികാരമില്ല : കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താത്‌കാലികമാണെന്നും, മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്‌മീരിനില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ഇന്ന് സുപ്രീംകോടതി ശരിവച്ചത്.

ജമ്മു കശ്‌മീര്‍ നിയമ സഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ല, ജമ്മു-കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്‍റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.

എന്നാല്‍ എത്രയും പെട്ടെന്ന് ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം, കൂടാതെ 2024 സെപ്‌റ്റംബറിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല. കശ്‌മീരിന് വേണ്ടി സൃഷ്‌ടിച്ച ആര്‍ട്ടിക്കിള്‍ 370 ശാശ്വതമല്ല, താത്‌കാലികം മാത്രമാണെന്നും കോടതി അടിവരയിട്ടു.

2018 -ല്‍ കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്‌ട്രപതി ഭരണത്തിന് ശേഷമുള്ള കേന്ദ്ര അധികാരങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും എല്ലാത്തിനെയും എതിര്‍ക്കുന്ന രീതി അരാജകത്വം ക്ഷണിച്ചുവരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തീർപ്പാക്കിയത് 23 ഹര്‍ജികൾ : 2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി വിവിധ പാര്‍ട്ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി ഇപ്പോള്‍ വിധി പറഞ്ഞത്. പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ചത്.

Also Read:പ്രകടന പത്രിക നടപ്പാക്കി ബിജെപി, അംഗീകരിച്ച് പരമോന്നത കോടതി: റദ്ദാക്കപ്പെട്ട ആർട്ടിക്കിൾ 370

കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസം വാദം നടത്തി. കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരാണ് ഹാജരായത്. ഇതിന് പുറമെ സീനിയർ അഭിഭാഷകരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി ഗിരി, മഹേഷ് ജെഠ്‌മലാനി, ഗുരു കൃഷ്ണ കുമാർ എന്നിവർ കേന്ദ്രസർക്കാർ നടപടി അംഗീകരിച്ച് ഹർജിയില്‍ കക്ഷി ചേർന്നവർക്ക് വേണ്ടി ഹാജരായി.

ABOUT THE AUTHOR

...view details