ബെംഗളുരു:ഗംഗാ നദിയെ ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥന്‍ എന്ന പുരാണ കഥാപാത്രത്തെ നമുക്കറിയാം. ഇന്ന് കർണാടകയിൽ ഒരു സ്‌ത്രീ രണ്ട് കിണറുകൾ സ്വയം കുഴിച്ച് നാടിന് പ്രചോദനമായി മാറിയിരിക്കുന്നു. ഇതോടെ ഗൗരി നായ്കിന് 'കലിയുഗ ഭഗീരഥ' എന്ന പേര് ലഭിച്ചു. അമ്പതുവയസ് കഴിഞ്ഞ സിർസി സ്വദേശി ഗൗരി നായ്‌കാണ് ഇപ്പോൾ നാട്ടിലെ താരം. തന്‍റെ കമുകിൻ തോട്ടത്തില്‍ വെള്ളമെത്തിക്കാനാണ് ഇവർ കിണറുകൾ കുഴിച്ചത്. ഗൗരി നായ്‌കിന്‍റെ കഠിനാധ്വാനത്തെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കാത്തവരായി ഇപ്പോൾ ആരുമില്ല. ആരുടേയും സഹായമില്ലാതെയാണ് ഇവർ പാറ വെട്ടി കിണര്‍ കുഴിച്ചത്. 60 അടി താഴ്ചയുള്ള രണ്ട് കിണറുകളാണ് ഇവര്‍ കുഴിച്ചത്. ഇപ്പോള്‍ അടയ്ക്കാ തോട്ടം നനയ്ക്കുവാന്‍ ധാരാളം വെള്ളമുണ്ടെന്ന് ഗൗരി നായ്‌ക് സന്തോഷത്തോടെ പറയുന്നു.
നാട്ടിൽ വെള്ളമില്ല; സ്വയം കിണർ കുഴിച്ച് ഗൗരി നായിക് - well bengaluru latest news
സ്വയം കിണർ കുഴിച്ചതോടെ ഗൗരി നായ്കിന് 'കലിയുഗ ഭഗീരഥ' എന്ന പേര് ലഭിച്ചു. തന്‍റെ കമുകിൻ തോട്ടത്തില്‍ ജലസേചനത്തിന് വെള്ളമെത്തിക്കാനാണ് ഇവർ കിണർ കുഴിച്ചത്.
ആദ്യത്തെ കിണര്‍ കഴിഞ്ഞ വര്‍ഷവും രണ്ടാമത്തെ കിണർ ലോക്ക് ഡൗണിലും കുഴിച്ചു. പ്രദേശവാസികളെല്ലാം ഇവരുടെ ഈ പ്രയത്‌നത്തെ അഭിനന്ദിക്കുകയാണ്. കിണര്‍ കുഴിക്കാന്‍ പറ്റിയ സ്ഥലം തീരുമാനിക്കാൻ ഭൂഗര്‍ഭ ശാസ്‌ത്രജ്ഞരുടേയോ പുരോഹിതന്മാരുടേയോ നിർദേശങ്ങളും ഇവര്‍ തേടിയില്ല. സ്വന്തം ഇഷ്‌ടപ്രകാരം കിണര്‍ കുഴിക്കുകയും അതിന് വലിയ ഫലമുണ്ടാകുകയും ചെയ്‌തു. സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ ശിശു ക്ഷേമ വകുപ്പ് കഴിഞ്ഞ വര്‍ഷം ഗൗരി നായ്കിന്‍റെ കഠിന പ്രയത്‌നത്തെ ആദരിച്ചു. ഒറ്റയ്ക്ക് കിണര്‍ കുഴിച്ചതിന് ചില എന്‍ജിഒകളും, സ്വര്‍ണ മഠവും, മുരുക മഠവും ഗൗരി നായ്‌കിനെ ആദരിച്ചു. ഇപ്പോൾ ഗൗരി നായ്‌ക് അടുത്ത കിണര്‍ കുഴിക്കുന്ന തിരക്കിലാണ്. സ്വയം മനസ് വെച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തുടർന്നും തെളിയിക്കുകയാണ് ഗൗരി നായ്‌ക്.