കൂനൂര്‍ :സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃക്സാക്ഷികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുകള്‍ ഉടമസ്ഥരില്‍ നിന്ന് ശേഖരിച്ച് അന്വേഷണസംഘം വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ജനറല്‍ ബിപില്‍ റാവത്തും ഭാര്യയും അടക്കം 14 പേരാണ് അപകടത്തില്‍ മരിച്ചത്.
വിവാഹ ഫോട്ടോഗ്രാഫറായ ജോ, സുഹൃത്ത് നിസാര്‍ എന്നിവര്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളുമാണ് പരിശോധനയ്ക്കായി ഏറ്റെടുത്തത്. നീലഗിരി ജില്ലയില്‍ കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു സംഘം. ഹെലികോപ്റ്റര്‍ കണ്ടതിന്റെ അതിശയത്തിലാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഇവരുടെ മൊഴി. ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്ക് നീങ്ങുന്ന വീഡിയോയാണ് ഇവരുടെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.