പട്‌ന : പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരു സംഘം ആളുകള്‍ കെട്ടിടത്തിന് തീയിട്ടതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്‌ന ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ജെതുലി ഗ്രാമത്തിലാണ് സംഭവം.
പാര്‍ക്കിങ്ങിനെ ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ; കെട്ടിടത്തിന് തീയിട്ടതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു - പട്‌ന മെഡിക്കൽ കോളജ്
പട്‌നയിലെ ജെതുലി ഗ്രാമത്തിലാണ് സംഭവം. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ കെട്ടിടത്തിന് തീവയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്
കെട്ടിടത്തിന് തീവച്ച സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പാര്‍ക്കിങ്ങിനെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഒരു സംഘം കെട്ടിടത്തിന് തീവച്ചത്.
പരിക്കേറ്റവരെ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും (പിഎംസിഎച്ച്) നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും (എൻഎംസിഎച്ച്) മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് മാനവ്ജീത് സിങ് ധില്ലൺ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.