പുതുക്കോട്ട( തമിഴ്‌നാട്) : ക്ഷേത്രത്തിൽ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷണസംഘത്തെ നാട്ടുകാർ ആക്രമിച്ചു. ക്രൂര മര്‍ദനത്തില്‍ സംഘത്തിലുണ്ടായിരുന്ന പത്ത് വയസുകാരി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
തമിഴ്‌നാട് പുതുക്കോട്ടയിലെ കിളന്നൂരിലാണ് സംഭവം. മോഷണം നടത്തിയ ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട് പോകുന്നതിനിടെ സംഘത്തെ നാട്ടുകാർ വളയുകയായിരുന്നു. 20 കിലോമീറ്ററോളം പിന്തുടർന്നാണ് നാട്ടുകാർ സംഘത്തെ പിടികൂടി അക്രമിച്ചത്.