മുംബൈ: മുംബൈയിലും പൂനെയിലുമുള്ള ആമസോണിന്‍റെ വെയർഹൗസ് എംഎൻഎസ് തൊഴിലാളി സംഘടന തല്ലിത്തകർത്തു. തുടർന്ന് പ്രതിഷേധക്കാർ 'നോ മറാത്തി നോ ആമസോൺ' എന്ന മുദ്രാവാക്യം മുഴക്കി. ആപ്ലിക്കേഷനിൽ മറാത്തി ഭാഷ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നിരവധി ദിവസങ്ങളായി മറാത്തി ഭാഷ ഉൾപ്പെടുത്തണമെന്ന ആവശ്യം ഈ സംഘടന ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
മുംബൈയിൽ ആമസോണിന്‍റെ വെയർഹൗസ് എംഎൻഎസ് പ്രവർത്തകർ തകർത്തു - ഭാരത് വാർത്തകൾ
ആപ്ലിക്കേഷനിൽ മറാത്തി ഭാഷ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം
അതേസമയം മറാത്തിയെ മൊബൈൽ ആപ്ലിക്കേഷനിലോ വെബ്‌സൈറ്റിലോ ഇഷ്ടപ്പെട്ട ഭാഷകളിലൊന്നായി ഉൾപ്പെടുത്തിയില്ലെങ്കിൽ മുംബൈയിൽ കമ്പനിയുടെ പ്രവർത്തനം തടയുമെന്ന് ഭീഷണിപ്പെടുത്തിയ എംഎൻഎസിനും അനുബന്ധ സ്ഥാപനത്തിനും എതിരെ ആമസോൺ സിവിൽ കേസ് ഫയൽ ചെയ്തു. ആപ്ലിക്കേഷനിൽ മറാത്തി ഭാഷ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആമസോൺ മേധാവി ജെഫ് ബെസോസിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കത്ത് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ എന്നിവ ഭാഷകള്‍ തെരഞ്ഞെടുക്കുന്ന സംവിധാനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറാത്തിയില്ലെന്നും കത്തിൽ പറയുന്നു.