കേരളം

kerala

ETV Bharat / bharat

MNS Activists | രാജ് താക്കറെയുടെ മകനെ തടഞ്ഞു; നാസിക്കിലെ ടോൾ പ്ലാസ അടിച്ചുതകർത്ത് എംഎൻഎസ് പ്രവർത്തകർ

വാഹനത്തിന്‍റെ ഫാസ്‌ടാഗ് വിശദാംശങ്ങളിൽ പൊരുത്തക്കേടുകൾ തോന്നിയതോടെയാണ് അമിതിനെ സിന്നാറിലെ ഗോണ്ടെ ടോൾ പ്ലാസയിൽ അധികൃതർ തടഞ്ഞത്

maharashtra  MNS activists  MNS activists vandalized toll plaza in Nashik  രാജ് താക്കറെയുടെ മകൻ അമിതിനെ തടഞ്ഞു  എംഎൻഎസ് പ്രവർത്തകർ  ടോൾ പ്ലാസ അടിച്ചുതകർത്ത് എംഎൻഎസ് പ്രവർത്തകർ  മഹാരാഷ്‌ട്ര നവനിർമാൺ സേനാ പ്രവർത്തകർ  Raj Thackerays son Amit  Raj Thackeray  Maharashtra Navnirman Sena workers  രാജ് താക്കറെയുടെ മകൻ അമിത്  രാജ് താക്കറെ
MNS activists

By

Published : Jul 23, 2023, 9:34 PM IST

Updated : Jul 23, 2023, 10:03 PM IST

നാസിക് (മഹാരാഷ്‌ട്ര): നാസിക്കിലെ ടോൾ പ്ലാസ അടിച്ചുതകർത്ത് മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎന്‍എസ്) പ്രവർത്തകർ. ഞായറാഴ്‌ച പുലർച്ചെ ആയിരുന്നു സംഭവം. രാജ് താക്കറെയുടെ മകൻ അമിത്തിനെ (Raj Thackeray's son Amit) തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് എംഎൻഎസ് പ്രവർത്തകർ ടോൾ പ്ലാസ തകർത്തതെന്നാണ് വിവരം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു.

എംഎൻഎസ് സ്ഥാപകൻ രാജ് താക്കറെയുടെ മകനായ അമിത്തിനെ മുംബൈയിലേക്കുള്ള യാത്രക്കിടെ സിന്നാറിലെ ഗോണ്ടെ ടോൾ പ്ലാസയിൽ ശനിയാഴ്‌ച രാത്രി 9.15ന് തടഞ്ഞുനിർത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്‍റെ ഫാസ്‌ടാഗ് വിശദാംശങ്ങളിൽ ചില പൊരുത്തക്കേടുകൾ തോന്നിയതോടെ ആയിരുന്നു അധികൃതരുടെ നടപടി.

കൂടാതെ അമിത്തിനോടും ഒപ്പം ഉണ്ടായിരുന്ന ആളുകളോടും പ്ലാസയിൽ വച്ച് തിരിച്ചറിയൽ കാർഡ് കാണിക്കാനും അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇതില്‍ പ്രകോപിതരായ പ്രവർത്തകർ പ്രതികാരം തീർക്കാനായാണ് മണിക്കൂറുകൾക്കകം ടോൾ പ്ലാസ അടിച്ചു തകർത്തത്. ഞായറാഴ്‌ച പുലർച്ചെ 2.30നാണ് ഒരുകൂട്ടം എംഎൻഎസ് പ്രവർത്തകർ പ്ലാസ അടിച്ചു തകർത്തത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുകൊണ്ട്, വടികളുമായി ടോൾ ബൂത്തുകൾ തകർക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം ടോൾ ബൂത്തില്‍ ഉദ്യോഗസ്ഥർ ഉള്ളതായി വീഡിയോയില്‍ വ്യക്തമല്ല. പ്രവർത്തകർ ആക്രമിച്ചേക്കാമെന്ന് ഭയന്ന് സംഭവ സ്ഥലത്ത് നിന്നും ഇവർ ഓടി രക്ഷപ്പെട്ടതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.

അഹമ്മദ്‌നഗറിൽ പാർട്ടി പ്രവർത്തകരെ കാണാൻ പോയി മടങ്ങുന്നതിനിടെയാണ് അമിത് താക്കറയോട് പ്ലാസയിൽ വച്ച് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വാവി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവില്‍ ടോൾ പ്ലാസ ജീവനക്കാരിൽ നിന്ന് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിസിടിവിയും മറ്റും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗേറ്റ് തുറക്കാന്‍ വൈകി; ടോൾ പ്ലാസ ജീവനക്കാരനെ അടിച്ചുകൊന്നു:കര്‍ണാടകയില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് ടോൾ പ്ലാസ ജീവനക്കാരനെ അടിച്ചുകൊന്നു. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെയിലെ സിക്കെപാല്യ സ്വദേശി പവൻ കുമാർ നായിക്കിനെ (26) ആണ് നാല് യുവാക്കള്‍ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു - മൈസൂര്‍ എക്‌സ്പ്രസ് വേയിൽ ജൂണ്‍ അഞ്ചിന് രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം.

രാമനഗരയിലെ ടോള്‍ പ്ലാസയിലെ ബൂം ബാരിയര്‍ ഉയർത്താൻ വൈകിയതിനെ ചൊല്ലിയുണ്ടായ ചെറിയ വാക്കേറ്റം കയ്യാങ്കളിയിലും തുടര്‍ന്ന് കൊലയിലും കലാശിക്കുകയായിരുന്നു. അക്രമണത്തില്‍ പവൻ കുമാർ നായിക്കിന്‍റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.

ടോൾ പ്ലാസയിലുണ്ടായ സംഭവത്തിന് പിന്നിൽ ബെംഗളൂരുവില്‍ നിന്നും കാറിലെത്തിയ യുവാക്കളാണെന്നാണ് വിവരം. വാക്കേറ്റമുണ്ടായപ്പോൾ തന്നെ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ സംഘം പിന്തുടര്‍ന്നെത്തി ഹെജ്ജലയ്ക്കടുത്തുവച്ച്, ഹോക്കി സ്റ്റിക്കുകൊണ്ട് യുവാവിനെ മര്‍ദിക്കുകയായിരുന്നു.

READ MORE:ഗേറ്റ് തുറക്കാന്‍ വൈകി: ടോൾ പ്ലാസ ജീവനക്കാരനെ ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചുകൊന്നു

Last Updated : Jul 23, 2023, 10:03 PM IST

ABOUT THE AUTHOR

...view details