കേരളം

kerala

ETV Bharat / bharat

മക്കൾ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി കമൽ ഹാസൻ - മക്കൾ നീതി മയ്യം പ്രകടന പത്രിക

സർക്കാർ വകുപ്പുകളായ വൈദ്യുതി ഉൽപാദനം, വിതരണ കോർപ്പറേഷൻ, സർക്കാർ നടത്തുന്ന ഗതാഗത സ്ഥാപനങ്ങൾ എന്നിവ നിലവിൽ നഷ്‌ടം നേരിടുകയാണെന്നും കമൽ ഹാസൻ

Kamal releases 'Seed for future' Manifesto  kamal haasan party manifesto  makkal neethi mayyam news  മക്കൾ നീതി മയ്യം വാർത്ത  മക്കൾ നീതി മയ്യം പ്രകടന പത്രിക  കമൽ ഹാസൻ വാർത്ത
മക്കൾ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി കമൽ ഹാസൻ

By

Published : Mar 19, 2021, 8:06 PM IST

ചെന്നൈ:പ്രകടന പത്രിക പുറത്തിറക്കി കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം. സ്വയം തൊഴിലിലൂടെ വീട്ടമ്മമാർക്ക് വരുമാനം കണ്ടെത്താനുള്ള നടപടി ഉണ്ടാകും എന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. നൈപുണ്യവികസനം പോലുള്ള സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് പ്രതിമാസം 10,000 മുതൽ 15,000 രൂപ വരെ വരുമാനം നേടാനാകുമെന്നും കമൽ ഹാസൻ പറഞ്ഞു. തമിഴ്‌നാട്ടിലെ പ്രധാന പാർട്ടികളായ എഐഎഡിഎംകെ, ഡിഎംകെ എന്നിവർ തങ്ങളുടെ പ്രകടന പത്രികയിൽ ഗൃനാഥമാർക്ക് 1,500 രൂപയും 1,000 രൂപയും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

സർക്കാർ വകുപ്പുകളായ വൈദ്യുതി ഉൽപാദനം, വിതരണ കോർപ്പറേഷൻ, സർക്കാർ നടത്തുന്ന ഗതാഗത സ്ഥാപനങ്ങൾ എന്നിവ നഷ്‌ടം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരെ ഓഹരി ഉടമകളാക്കി മാറ്റുന്നതിലൂടെ സർക്കാർ നടത്തുന്ന സംരംഭങ്ങളെ ലാഭത്തിലാക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details